നടന്‍ ദേവന്‍ ബി.ജെ.പി സംസ്ഥാന ഉപാധ്യക്ഷന്‍
നടൻ ദേവനെ ബി.ജെ.പി സംസ്ഥാന ഉപാധ്യക്ഷനായി നിയമിച്ചു. സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ ഫെയ്സ്ബുക് പോസ്റ്റിലൂടെയാണ് വിവരം പുറത്തുവിട്ടത്. സംസ്ഥാന ഉപാധ്യക്ഷനായി നിയമിതനായ നടൻ ദേവന് ഭാവുകങ്ങൾ നേരുന്നു എന്നാണ് സുരേന്ദ്രൻ കുറിച്ചത്. നേരത്തെ, കേരള പീപ്പിൾസ് പാർട്ടി എന്ന പേരിൽ പാർട്ടി രൂപീകരിച്ച ദേവൻ പിന്നീട് ഇതിനെ ബി.ജെ.പിയിൽ ലയിപ്പിക്കുകയായിരുന്നു.



