ഓൾ കേരള ടൈലേഴ്സ് അസ്സോസിയേഷൻ ശാന്തൻപാറ യൂണിറ്റ് കൺവെൻഷൻ നടന്നു

Dec 11, 2023 - 12:48
 0
ഓൾ കേരള ടൈലേഴ്സ് അസ്സോസിയേഷൻ ശാന്തൻപാറ യൂണിറ്റ് കൺവെൻഷൻ നടന്നു
This is the title of the web page

സംസ്ഥാന,ജില്ലാ സമ്മേളനങ്ങൾക്ക് മുന്നോടിയായിട്ടാണ് യൂണിറ്റ് സമ്മേളനങ്ങൾ നടന്നു വരുന്നത്.എസ്‌ എച്ച് ജി സമ്മേളനങ്ങൾ പൂർത്തീകരിച്ച ശേഷമാണ് യുണിറ്റ് കൺവെഷനുകൾ ആരംഭിച്ചത്. ശാന്തൻപാറ യുണിറ്റ് കൺവെൻഷൻ രാജകുമാരിയിൽ നടന്നു,നിത്യോപയോഗ സാധങ്ങളുടെയും തയ്യൽ സാമഗ്രികളുടെയും വില വർധനവും റെഡിമേഡ് തുണിത്തരങ്ങളുടെ അതിപ്രസരവും തയ്യൽ തൊഴിലാളികളുടെ ജീവിതം പ്രതിസന്ധിയിലാക്കിയതായി കൺവെൻഷൻ വിലയിരുത്തി.തയ്യൽ കൂലി വർധിപ്പിക്കേണ്ട സാഹചര്യമാണ് നിലവിൽ ഉള്ളത് എന്നും യോഗം വിലയിരുത്തി,ഷേമ പെൻഷനും ആനുകൂല്യങ്ങളും യഥാസമയം ലഭിക്കാത്തതും തയ്യൽ തൊഴിലാളികളെ ദുരിതത്തിലാക്കി.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

രാജകുമാരി ട്രസ്റ്റ് ഓഡിറ്റോറിയത്തിൽ നടന്ന ശാന്തൻപാറ യുണിറ്റ് കൺവെൻഷൻ ജില്ലാ സെക്രട്ടറി ബി മനോഹരൻ ഉത്‌ഘാടനം ചെയിതു.ഏരിയ പ്രസിഡന്റ് കെ റ്റി ശശിയുടെ നേതൃത്വത്തിൽ നടന്ന കൺവെൻഷനിൽ ഏരിയ സെക്രട്ടറി എ സി സോഫി സംഘടനാ വിഷയങ്ങളിൽ സെമിനാർ നയിച്ചു,യുണിറ്റ് സെക്രട്ടറി നിഷാമോൾ ബാബു റിപ്പോർട്ട് അവതരിപ്പിച്ചു.യുണിറ്റ് ട്രഷറർ ഇ കെ അമ്പിളി,യുണിറ്റ് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.ചെമ്മണ്ണാർ,ഉടുമ്പൻചോല,ശാന്തൻപാറ യുണിറ്റ് കൺവെൻഷനുകൾ പൂർത്തീകരിച്ചതോടെ ചെമ്മണ്ണാർ ഏരിയ സമ്മേളനം ജനുവരിയിൽ നടക്കും.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow