ഇടുക്കിയിലെ കർഷകരെ കയ്യേറ്റക്കാരായല്ല, കുടിയേറ്റക്കാരായാണ് സർക്കാർ കാണുന്നത് ; മുഖ്യമന്ത്രി പിണറായി വിജയൻ

Dec 11, 2023 - 14:08
 0
ഇടുക്കിയിലെ കർഷകരെ കയ്യേറ്റക്കാരായല്ല, കുടിയേറ്റക്കാരായാണ് സർക്കാർ കാണുന്നത് ; മുഖ്യമന്ത്രി പിണറായി വിജയൻ
This is the title of the web page

ഇടുക്കിയിലെ കർഷകരെ കയ്യേറ്റക്കാരായല്ല, കുടിയേറ്റക്കാരായാണ് സർക്കാർ കാണുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.ഭൂ നിയമ ഭേദഗതിയെന്ന തെരഞ്ഞെടുപ്പ് വാഗ്ദാനം പാലിക്കാനായി.എന്നാൽ നിയമ ഭേദഗതിയിൽ ഗവർണർ ഒപ്പുവയ്ക്കാത്തതിനെതിരെ വലിയ പ്രതിഷേധം ഉയർന്നു വരുന്നുണ്ട്.നവകേരള സദസിന് സംസ്ഥാനത്ത് എല്ലായിടത്തും വലിയ ജനസഞ്ചയമാണ് എത്തുന്നത്. ഇടുക്കിയും അക്കാര്യത്തിൽ കുറവ് വരുത്തിയില്ല.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

നവകേരള സദസ് എന്തിന് ബഹിഷ്കരിച്ചുവെന്ന് യു ഡി എഫിന് വ്യക്തതയില്ല. കേന്ദ്ര സർക്കാർ സംസ്ഥാനത്തോട് കടുത്ത വിവേചനം കാട്ടുന്നു.ഇതിനെതിരെ ലോക്സഭയിൽ യു ഡി എഫിൻ്റെ ഒരു എം.പി പോലും ശബ്ദിക്കുന്നില്ല. ബി ജെ പിയുടെ മനസിൽ നേരിയ നീരസം പോലും ഉണ്ടാകരുതെന്നാണ് കോൺഗ്രസിൻ്റെയും യു ഡി എഫിൻ്റെയും ആഗ്രഹമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

ചെറുതോണിയിൽ നടന്ന നവകേരള സദസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

What's Your Reaction?

like

dislike

love

funny

angry

sad

wow