ഉപ്പുതറ പഞ്ചായത്തിൽ പ്രസിഡൻ്റ് തിരഞ്ഞെടുപ്പ് ഈ മാസം 23 ന്. എൽ ഡി എഫ് ഭരണസമിതിയെ യുഡിഎഫ് ,ബി ജെ പി പിന്തുണയോടെയാണ് അവിശ്വാസത്തിലൂടെ പുറത്താക്കിയത്.

Nov 11, 2026 - 10:57
 0
ഉപ്പുതറ പഞ്ചായത്തിൽ പ്രസിഡൻ്റ് തിരഞ്ഞെടുപ്പ് ഈ മാസം 23 ന്. എൽ ഡി എഫ് ഭരണസമിതിയെ യുഡിഎഫ് ,ബി ജെ പി പിന്തുണയോടെയാണ് അവിശ്വാസത്തിലൂടെ പുറത്താക്കിയത്.
This is the title of the web page

ഉപ്പുതറ പഞ്ചായത്തിൽ പ്രസിഡൻ്റ് തിരഞ്ഞെടുപ്പ് ഈ മാസം 23 ന്. എൽ ഡി എഫ് ഭരണസമിതിയെ യുഡിഎഫ് ,ബി ജെ പി പിന്തുണയോടെയാണ് അവിശ്വാസത്തിലൂടെ പുറത്താക്കിയത്. കഴിഞ്ഞ മാസം 3 ന് അവിശ്വാസ നോട്ടീസ് നൽകുകയും 22 ന് വോട്ടെടുപ്പിലൂടെ അവിശ്വാസം പാസാകുകയും ചെയ്തു. ബിജെപി അംഗം കൂറ് മാറ്റത്തിലൂടെ വോട്ട് രേഖപ്പെടുത്തിയാണ് എൽ ഡി എഫ് ഭരണ സമിതിയെ താഴെയിറക്കിയത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

ഉപ്പുതറ പഞ്ചായത്തിൽ ഭരണ പ്രതിസന്ധി ഉടലെടുത്തിട്ട് 1 മാസമാകുകയാണ്. 10 മാസമായി ഭരണം കയ്യാളിയിരുന്ന എൽ ഡി എഫ് ഭരണ സമിതിയെ അവിശ്വാസത്തിലൂടെ താഴെയിറക്കുകയായിരുന്നു. ഇതേ തുടർന്ന പ്രസിഡൻ്റ് തിരത്തെടുപ്പ് ഈ മാസം 23 ന് രാവിലെ 11 മണിക്ക് ഇലക്ഷൻ കമ്മീഷൻ പ്രഖ്യാപിച്ചു. യു ഡി എഫ് 8,എൽ ഡി എഫ് 8,ബിജെപി 1, സ്വതന്ത്ര 1 എന്നിങ്ങനെയാണ് കക്ഷി നില. സ്വതന്ത്ര അംഗത്തെ കൂട്ടുപിടിച്ചാണ് എൽ ഡി എഫ് ഭരണം പിടിച്ചത് . ഭരണം ആരംഭിച്ചത് മുതൽ അസ്വാരസ്യം നിലനിന്നിരുന്നു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

 സെപ്റ്റംമ്പർ മാസം ഭരണ സമിതിയിലെ ഭിന്നത രൂക്ഷമായി. ഒരു താത്കാലിക ജീവനക്കാരിയുടെ നിയമനവുമായി ബന്ധപ്പെട്ട് പ്രസിഡൻ്റും വൈസ് പ്രസിഡൻ്റും രണ്ട് തട്ടിലായി. യുഡി എഫിനൊപ്പം വൈസ് പ്രസിഡൻ്റും ബിജെപി അംഗവും കൂടിയതോടെ കമ്മറ്റി പോലും പ്രസിഡൻ്റും ഭരണകക്ഷിയംഗങ്ങളും ബഹിഷ്കരിക്കുക വരെ ഉണ്ടായി. ഇതേ തുടർന്ന് യു ഡി എഫ് കട്ടപ്പന ബിഡി ഒ ക്ക് അവിശ്വാസത്തിന് നോട്ടീസ നൽകി. കഴിഞ്ഞ മാസം 22 ന് അവിശ്വാസത്തിന് മേൽ ചർച്ചയും വോട്ടെടുപ്പും നടന്നു. ഒന്നാം വാർഡിലെ ബിജെപി അംഗം നിഷ പ്രദീപ് യുഡിഎഫിന് അനുകൂലമായി വോട്ട് ചെയ്തതോടെ അവിശ്വാസം പാസായി. 20 ദിവസത്തിനകം പ്രസിഡൻ്റ് തിരത്തെടുപ്പ് നടക്കണം എന്നാണ് വ്യവസ്ഥ എന്നാൽ ഫോം 5 ഇലക്ഷ കമ്മീഷനിൽ ലഭിക്കാൻ കാലതാമസം നേരിട്ട തിനാൽ തിരഞ്ഞെടുപ്പും വൈകി. 

Slide 1
Slide 2
Slide 1
Slide 2

കൂറ് മറ്റത്തിലൂടെ യു ഡി എഫിന് അനുകൂലമായ പഞ്ചായത്തംഗത്തിനെതിരെയും ബിജെപി ജില്ലാ സെക്രട്ടറ സന്തോഷ് കൃഷ്ണനെതിരെയും ബിജെപി നടപടി സ്വീകരിക്കുകയും ചെയ്തു. 23 ന് രാവിലെ 11 മണിക്ക് ഉപ്പുതറ പഞ്ചായത്ത് കോൺഫഹൻസ് ഹാളിലാണ് പ്രസിഡൻ്റ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഉച്ചകഴിഞ്ഞ് 2 ന് വൈസ് പ്രസിഡൻ്റ് തിരഞ്ഞെടുപ്പും നടക്കും. 7 -ാം വാർഡിൽ നിന്നും വിജയിച്ച രമണി രൂപേഷ് പഞ്ചായത്ത് പ്രസിഡൻ്റും കാറ്റാടിക്കവലയിൽ നിന്നും വിജയിച്ച ആർ എസ് പി അം ഗം ആർ മുരുകയ്യ വൈസ് പ്രസിഡൻ്റുമാകാനാണ് സാധ്യത.

What's Your Reaction?

like

dislike

love

funny

angry

sad

wow