അടിമാലി സെലീന വധക്കേസ്; പ്രതിക്ക് ജീവപര്യന്തം തടവും പിഴയും ശിക്ഷ; കോടതി ശിക്ഷിച്ചത് തൊടുപുഴ വണ്ടമറ്റം പടികുഴയില്‍ ഗിരോഷിനെ

Nov 11, 2026 - 14:21
 0
അടിമാലി സെലീന വധക്കേസ്;  പ്രതിക്ക് ജീവപര്യന്തം തടവും പിഴയും ശിക്ഷ;  കോടതി  ശിക്ഷിച്ചത്  തൊടുപുഴ വണ്ടമറ്റം പടികുഴയില്‍ ഗിരോഷിനെ
This is the title of the web page

അടിമാലി സെലീന വധക്കേസില്‍ പ്രതിക്ക് ജീവപര്യന്തം തടവും പിഴയും ശിക്ഷ വിധിച്ച് കോടതി. തൊടുപുഴ വണ്ടമറ്റം പടികുഴയില്‍ ഗിരോഷിനെയാണ് തൊടുപുഴ പ്രിന്‍സിപ്പള്‍ ജില്ലാ ജഡ്ജി സനു എസ് പണിക്കര്‍ ശിക്ഷിച്ചത്. പ്രതി ജീവപര്യന്തം തടവും, 35000 രൂപാ പിഴയും ഒടുക്കണം. 2017 ഒക്ടോബര്‍ 10നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഇരുമ്പുപാലം 14-ാം മൈല്‍ ചാരുവിള പുത്തന്‍വീട്ടില്‍ സെലീനയോടുള്ള വിരോധത്തില്‍ പ്രതി കയ്യില്‍ കരുതിയിരുന്ന കഠാര ഉപയോഗിച്ച് സെലീനയുടെ കഴുത്തില്‍ നിരവധി തവണ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. 

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

തുടര്‍ന്ന് ബൈക്കില്‍ മടങ്ങിയ പ്രതി വീണ്ടും തിരികെയെത്തി സെലിനയുടെ ഇടത് മാറിടം മുറിച്ച് ബാഗിലാക്കി തിരികെ വീട്ടിലേയ്ക്ക് പോവുകയായിരുന്നു. അടിമാലി പൊലീസ് ഇന്‍സ്പെക്ടര്‍ ആയിരുന്ന സാബു പി.കെയാണ് അന്വേഷണം നടത്തി പ്രതിയ്‌ക്കെതിരെ അന്തിമ കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചത്. സബ് ഇന്‍സ്‌പെക്ടര്‍മാരായ സന്തോഷ് സി.ആര്‍, ഷാജു എം.എം എന്നിവര്‍ അന്വേഷണ സഹായികളായി. സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ രമേശന്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ ജിലോ, സലിം എന്നിവര്‍ പ്രോസിക്യൂഷന്‍ നടപടികള്‍ ഏകോപിപ്പിച്ചു. പ്രോസിക്യൂഷന് വേണ്ടി ജില്ലാ പ്രോസിക്യൂട്ടര്‍ അഡ്വ. സനീഷ് എസ്.എസ് ഹാജരായി.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 1
Slide 2

What's Your Reaction?

like

dislike

love

funny

angry

sad

wow