ഇടുക്കി അടിമാലി വാളറയ്ക്ക് സമീപം ടൂറിസ്റ്റ് ബസ് നിയന്ത്രണം തെറ്റി താഴ്ചയിലേയ്ക്ക് പതിച്ചു മരങ്ങള്‍ക്കിടയില്‍ തങ്ങി നിന്നതിനാല്‍ ഒഴിവായത് വന്‍ ദുരന്തം

Dec 11, 2023 - 09:55
 0
ഇടുക്കി അടിമാലി വാളറയ്ക്ക് സമീപം ടൂറിസ്റ്റ് ബസ് നിയന്ത്രണം തെറ്റി താഴ്ചയിലേയ്ക്ക് പതിച്ചു മരങ്ങള്‍ക്കിടയില്‍ തങ്ങി നിന്നതിനാല്‍ ഒഴിവായത് വന്‍ ദുരന്തം
This is the title of the web page

അടിമാലി; വിനോദയാത്ര സംഘം സഞ്ചരിച്ചിരുന്ന ബസ് നിയന്ത്രണം തെറ്റി താഴ്ചയിലേയ്ക്ക് പതിച്ചു,ബസ് മരങ്ങള്‍ക്കിടയില്‍ തങ്ങി നിന്നതിനാല്‍ വന്‍ദുരന്തം ഒഴിവായി.ഇന്നലെ രാത്രി 10.30 തോടെ കൊച്ചി -ധനുഷ്‌കോടി ദേശീയ പാതയില്‍ ആറാം മൈലിന് സമീപമാണ് അപകടം.കണ്ണാടക ഗവണ്‍മെന്റ് പ്രീ യൂണിവേഴ്‌സിറ്റിയില്‍ നിന്നുള്ള 48 അംഗ വിദ്യാര്‍ത്ഥി സംഘം സഞ്ചരിച്ചിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

നേര്യമംഗലം ഭാഗത്തുനിന്നും മൂന്നാറിന് വരികയായിരുന്നു ബസ്.എതെങ്കിലും വാഹനത്തെ മറികടക്കുമ്പോഴായിരിക്കാം അപകടം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം അടിമാലിയില്‍ നിന്നെത്തിയ പോലീസും ഫയര്‍ഫോഴ്‌സ് സംഘവും ഇതുവഴിയെത്തിയ വാഹനയാത്രക്കാരും മറ്റും ചേര്‍ന്ന് ബസിലുണ്ടായിരുന്നവരെ സുരക്ഷിതമായി പുറത്തിറക്കി.ആര്‍ക്കും കാര്യമായ പരിക്കേറ്റിട്ടില്ലന്നാണ് ലഭ്യമായ വിവരം.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow