വണ്ടിപ്പെരിയാറിൽ അയ്യപ്പഭക്തരുടെ വാഹനം തലകീഴായി മറിഞ്ഞ് അപകടം
വണ്ടിപ്പെരിയാർ 59ആം മൈൽ ഹൈസ്കൂളിന് സമീപം അയ്യപ്പഭക്തരുടെ വാഹനം തലകീഴായി മറിഞ്ഞ് അപകടം. കർണാടക സ്വദേശികൾ സഞ്ചരിച്ചിരുന്ന വാഹനമാണ് മറിഞ്ഞത്.ദർശനം കഴിഞ്ഞ് മടങ്ങി വരുന്നതിനിടെ വണ്ടിപ്പെരിയാറിന് സമീപം എത്തിയപ്പോൾ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണം. ആറോളം അയ്യപ്പഭക്തരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. ആർക്കും പരിക്കുകൾ ഇല്ല.



