തൊടുപുഴയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരുതൽ തടങ്കലിൽ
ഇടുക്കി തൊടുപുഴയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരുതൽ തടങ്കലിൽ.ജില്ലാ പ്രസിഡന്റ് ഫ്രാൻസിസ് അറക്കപ്പറമ്പിൽ ഉൾപ്പെടെ അഞ്ച് പേരെയാണ് പോലീസ് കസ്റ്റഡിയിൽ എടുത്തത്.മുഖ്യമന്ത്രി എത്തുന്നതിന് മുന്നോടിയായാണ് പോലീസ് നടപടി.നവകേരള സദസ് നടക്കുന്ന വേദിക്ക് 200 മീറ്റർ അകലെ വച്ചാണ് പോലീസ് നടപടി.യൂത്ത് കോൺഗ്രസ്സ് ജില്ലാ സെക്രട്ടറിമായ ഷാനു ഷാഹുൽ, റ്റി.എസ്. ഫൈസൽ, കെ.എസ്.യു നേതാവ് ജോസുകുട്ടി ജോസഫ്, എബി മുണ്ടക്കൻ എന്നിവർ കസ്റ്റഡിയിലാണ്.

