വണ്ടിപ്പെരിയാർ സത്രത്തിൽ കരടിയുടെ ആക്രമണത്തിൽ ആദിവാസി യുവാവിന് പരിക്കേറ്റു
വണ്ടിപ്പെരിയാർ സത്രത്തിൽ കരടിയുടെ ആക്രമണത്തിൽ ആദിവാസി യുവാവിന് പരിക്കേറ്റു. വന വിഭവങ്ങൾ ശേഖരിക്കാൻ പോയ കൃഷ്ണൻ കുട്ടിയെയാണ് കരടി ആക്രമിച്ചത്. പരുക്കേറ്റ കൃഷ്ണൻ കുട്ടിയെ കൂടെയുള്ളവർ സത്രത്തിൽ എത്തിച്ചു. ആബുലൻസിൽ ഇദ്ദേഹത്തെ പീരുമേട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന് ശേഷം വിദഗ്ദ്ധ ചികിത്സക്കായി കോട്ടയം മെഡിക്കൽ കോളേജിലേയ്ക്ക് മാറ്റി.കൃഷ്ണൻകുട്ടിയുടെ കൈക്കും കാലിനുമാണ് പരുക്കേറ്റത്.

