പീഡനക്കേസ് ചുമത്താതിരിക്കാൻ പൊലീസ് ഓഫീസറുടെ ഭാര്യാപിതാവിൽ നിന്ന് കൈക്കൂലി;പെരുവന്താനം പൊലീസ് സ്റ്റേഷനിലെ മൂന്ന് പൊലീസുകാർക്കെതിരെ അന്വേഷണം
സിവിൽ പോലീസ് ഓഫീസറുടെ ഭാര്യാ പിതാവിൻ്റെ പേരിൽ പീഡനക്കേസ് ചുമത്താതിരിക്കുന്നതിന് പെരുവന്താനം പോലീസ് സ്റ്റേഷനിലെ മൂന്ന് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി എന്ന പരാതിയിൽ അന്വേഷണം തുടങ്ങി. മുണ്ടക്കയം പോലീസ് സ്റ്റേഷനിലെ സി പി ഒ യുടെ ഭാര്യാ പിതാവിൻ്റെ പക്കൽ നിന്ന് വൻ തുക വാങ്ങിയശേഷം ഒരു ഭാഗം പരാതിക്കാരിക്ക് നൽകുകയും ബാക്കി പങ്കിട്ടെടുക്കുകയും ചെയ്തു എന്നാണ് പരാതി.

