ഇടുക്കി തിങ്കൾകാട്ടിൽ ടൂറിസ്റ്റ് ബസ് അപകടത്തിൽപെട്ടു; ഒഴിവായത് വൻ ദുരന്തം

Dec 10, 2023 - 08:35
 0
ഇടുക്കി തിങ്കൾകാട്ടിൽ ടൂറിസ്റ്റ് ബസ് അപകടത്തിൽപെട്ടു; ഒഴിവായത് വൻ ദുരന്തം
This is the title of the web page

ഇടുക്കി തിങ്കൾകാട് ഭാഗത്തുള്ള കൊടുംവളവിൽ ഇക്കഴിഞ്ഞ രാത്രി മലപ്പുറം സ്വദേശികൾ സഞ്ചരിച്ച ടൂറിസ്റ്റ് ബസ് കൊടുംവളവിൽ അപകടത്തിൽപ്പെട്ടു.ബസ് കൊക്കയിലേക്ക് മറിയാതിരുന്നതിനാൽ വൻദുരന്തം ഒഴിവായി. ബസ് റോഡിന്റെ ഒരു വശത്ത് ഡിവൈഡറിൽ ഇടിച്ചു നിൽക്കുകയായിരുന്നു.കഴിഞ്ഞ വർഷം ടൂറിസ്റ്റ് ബസ് മറിഞ്ഞ് ഒരാൾ മരിക്കാനിടയായ വളവിന് തൊട്ടുതാഴെയാണ് ഈ ബസും അപകടത്തിൽ പെട്ടത്.അഞ്ചടി കൂടി മുന്നോട്ടു പോയാൽ അഗാധമായ കൊക്കയാണുള്ളത്. കഴിഞ്ഞ പുതുവൽസരദിനംഇവിടെ ഉണ്ടായഅപകടത്തിൽ ഒരാൾ മരിക്കാനിടയായ ഈ പ്രദേശത്ത്, അപകടങ്ങൾ തുടർക്കഥ ആയ സാഹചര്യത്തിൽ പ്രദേശവാസികളും  ആശങ്കയിലാണ്.പലപ്പോഴും മറ്റു പ്രദേശങ്ങളിൽ നിന്നും ഇവിടെയെത്തുന്ന സഞ്ചാരികൾക്ക് ഇവിടെ കൊടുംവളവുകളിലെ അപകട സാധ്യതകൾ തിരിച്ചറിയാൻ കഴിയുന്നില്ല. അപകട ഭീഷണി നിലനിൽക്കുന്ന പ്രദേശങ്ങളിൽ ശക്തമായ സംരക്ഷണ സംവിധാനങ്ങൾ ഏർപ്പെടുത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow