ഇടുക്കി പൂപ്പാറയിൽ ബസ് അപകടം
ഇടുക്കി പൂപ്പാറയിൽ ബസ് അപകടം. തമിഴ്നാട് ട്രാൻസ്പോർട്ട് ബസ് ആണ് അപകടത്തിൽ പെട്ടത്. മധുരയിൽ നിന്നും മൂന്നാറിലേക്ക് വരികയായിരുന്നു ബസ്. പൂപ്പാറ തലക്കുളത്തിന് സമീപം നിയന്ത്രണം വിട്ട ബസ് സമീപത്തെ പാറയിൽ ഇടിക്കുകയായിരുന്നു. 15 ഓളം പേർക്ക് പരിക്കേറ്റു. രണ്ട് പേരുടെ പരുക്ക് ഗുരുതരമാണ്. ഇവരെ തേനി മെഡിക്കൽ കോളേജിലേക്ക് മാറ്റി.



