കട്ടപ്പന നരിയംപാറയിൽ മതിൽ ഇടിഞ്ഞ് വീണ് മൂന്ന് പേർക്ക് പരിക്ക്
കട്ടപ്പന നരിയംപാറയിൽ മതിൽ ഇടിഞ്ഞ് വീണ് മൂന്ന് പേർക്ക് പരിക്ക്.വാട്ടർ അതോറിറ്റിയുടെ നിർമ്മാണ പ്രവർത്തനത്തിനിടെയാണ് മതിൽ ഇടിഞ്ഞ് വീണത്.നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിക്കൊണ്ടിരുന്നവർക്കാണ് പരുക്കേറ്റത്. പുലർച്ചെ ഒന്നരയോടെയായായിരുന്നു അപകടം.പരുക്കേറ്റവരെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഗുരുതരമായി പരുക്കേറ്റ രണ്ടു പേരെ വിദഗ്ദ ചികിത്സക്കായി കോട്ടയം മെഡിക്കൽ കോളജിലേക്കും പാലാ മെഡിസിറ്റി യിലേക്കും മാറ്റി.

