തിരുവനന്തപുരം വട്ടപ്പാറയില്‍ നിന്ന് കാണാതായ വിദ്യാര്‍ത്ഥികളെ കണ്ടെത്തി.
തിരുവനന്തപുരം വട്ടപ്പാറയില്‍ നിന്ന് കാണാതായ വിദ്യാര്‍ത്ഥികളെ കണ്ടെത്തി. കന്യാകുമാരിയില്‍ നിന്നാണ് ഇവരെ കണ്ടെത്തിയത്. കന്യാകുമാരിയില്‍ ഉണ്ടെന്ന വിവരം കുട്ടികള്‍ തന്നെ വീട്ടുകാരെ വിളിച്ച് അറിയിക്കുകയായിരുന്നു. വട്ടപ്പാറ പൊലീസ് കന്യാകുമാരിയിലെത്തി കുട്ടികളെ തിരിച്ച് എത്തിച്ചു. കഴിഞ്ഞ ദിവസമാണ് വിദ്യാര്‍ത്ഥികളെ കാണാതായത്. സ്കൂളില്‍ പോയ വിദ്യാര്‍ത്ഥികള്‍ രാത്രി വൈകിയും തിരിച്ചെത്താതായതോടെ മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

