പനംകുട്ടിക്ക് സമീപം വാഹനാപകടത്തിൽ 4 പേർക്ക് പരിക്ക്:അപകടത്തിൽ പെട്ടത് കട്ടപ്പന വാഴവര സ്വദേശികൾ
കല്ലാർകുട്ടി പനംകുട്ടി പാമ്പളകവലക്ക് സമീപം വാഹനാപകടം. 4 പേർക്ക് പരിക്ക്. കട്ടപ്പന വാഴവര സ്വദേശികളായ ജോൺസൻ (51), ഗ്ലോറിസ് (19), ആൽവിൻ (12), മേരി (71) എന്നിവർക്കാണ് അപകടത്തിൽ പരിക്കേറ്റത്.പരിക്കേറ്റവരെ അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരെ പ്രാഥമിക ചികിത്സ നൽകിയ ശേഷം എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി.വാഹനം ഓടിക്കുന്നതിനിടെ ഉറങ്ങി പോയതാണ് അപകട കാരണമെന്നാണ് പ്രാഥമിക വിവരം

