2023 മാർച്ച് എസ്.എസ്.എൽ.സി പരീക്ഷയുടെ ഉത്തരക്കടലാസുകളുടെ പുനർമൂല്യ നിർണ്ണയം : ഓൺലൈൻ അപേക്ഷകൾ 20/05/2023 മുതൽ 24/05/2023. വൈകിട്ട് 4.00 മണി വരെ
2023 മാർച്ച് എസ്.എസ്.എൽ.സി പരീക്ഷയുടെ ഉത്തരക്കടലാസുകളുടെ പുനർമൂല്യ നിർണ്ണയം, ഫോട്ടോകോപ്പി, സ്കൂട്ടിണി (സൂക്ഷമപരിശോധന), എന്നിവ ആഗ്രഹിക്കുന്ന പരീക്ഷാർത്ഥികൾക്ക് ആയതിനുള്ള ഓൺലൈൻ അപേക്ഷകൾ 20/05/2023 മുതൽ 24/05/2023. വൈകിട്ട് 4.00 മണി വരെ രജിസ്റ്റർ ചെയ്യാവുന്നതാണ്.
ലഭ്യമാകുന്ന പ്രിന്റൗട്ടും അപേക്ഷാഫീസും പ്രധാനാധ്യാപകന് സമർപ്പിക്കേണ്ടതാണ്.
✅ പുനർമൂല്യനിർണ്ണയം നടത്തിയതിനെ തുടർന്ന് ഉയർന്ന ഗ്രേഡ് ലഭിച്ചാൽ ആ പേപ്പറിന് അടച്ച ഫീസ് പരീക്ഷാർത്ഥിക്ക് തിരികെ നൽകുന്നതാണ്. ഉത്തരക്കടലാസിന്റെ ഫോട്ടോകോപ്പി ലഭിച്ചതിനുശേഷം പുനർമൂല്യനിർണ്ണയത്തിന് അപേക്ഷിക്കുവാൻ അർഹതയില്ല. എന്നാൽ മൂല്യനിർണ്ണയം ചെയ്യാത്ത ഉത്തരങ്ങൾ, സ്കോറുകൾ കൂട്ടിയതിലുള്ള പിശകുകൾ എന്നിവ ശ്രദ്ധയിൽപ്പെട്ടാൽ അതു പരിഹരിച്ചു കിട്ടുന്നതിന് പരീക്ഷാഭവൻ സെക്രട്ടറിയ്ക്ക് അപേക്ഷ നൽകാവുന്നതാണ്. ലഭിക്കുന്ന വിഷയങ്ങൾക്കും പുനർമൂല്യനിർണ്ണയത്തിന് അപേക്ഷിക്കാവുന്നതാണ്.