കാഞ്ചിയാർ തൊപ്പിപ്പാള ഉദയാ ആർട്സ് & സ്പോർട്സ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ സോജൻ സ്വരാജിനെ ആദരിച്ചു

Nov 27, 2023 - 11:38
 0
കാഞ്ചിയാർ
തൊപ്പിപ്പാള ഉദയാ ആർട്സ് & സ്പോർട്സ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ സോജൻ സ്വരാജിനെ ആദരിച്ചു
This is the title of the web page

ബൈ സ്റ്റാൻഡർ എന്ന തന്റെ രചനയിലൂടെ മറ്റുള്ളവർക്ക് പ്രചോദനമായ മാധ്യമ പ്രവർത്തകൻ സോജൻ സ്വരാജന് ആദരവ് നൽകി .കാഞ്ചിയാർ തൊപ്പിപാള ഉദയാ ആർട്സ് & സ്പോർട്സ് ക്ലബ്ബിൻ്റെ നേതൃത്വത്തിലാണ് ആദരവ് നൽകിയത് .ജില്ലാ പഞ്ചായത്തു വൈസ് പ്രസിഡന്റ്‌ ആശാ ആന്റണി പരിപാടി ഉദ്ഘാടനം ചെയ്തു.പ്രതീക്ഷകൾ അസ്തമിച്ചു പോയ ഒരമ്മക്ക് തണലായി പുത്തൻ പ്രതീക്ഷകൾ നൽകി ജീവിതത്തിലേക്ക് കൈ പിടിച്ചു നടത്തിയ മകൻ. “ബൈ സ്റ്റാൻഡർ” എന്ന രചന മറ്റുള്ളവർക്ക് പ്രചോദനമായി സമൂഹത്തിലെത്തിച്ച പ്രമുഖ മാധ്യമ പ്രവർത്തകനായ സോജൻ സ്വരാജിനെ തൊപ്പിപാള, ഉദയാ ആർട്സ് & സ്പോർട്സ് ക്ലബ് നേതൃത്വത്തിലാണ് ആദരിച്ചത്. 

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

തൊപ്പിപാള വ്യാപാര ഭവനിൽ നടന്ന പരിപാടിയിൽ കാഞ്ചിയാർ ഗ്രാമ പഞ്ചായത്തു പ്രസിഡന്റ്‌ സുരേഷ് കുഴിക്കാട്ട് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തു വൈസ് പ്രസിഡന്റ്‌ ആശാ ആന്റണി സോജന് ഉപഹാരം സമ്മാനിച്ചു. ക്ലബ്ബ് അംഗങ്ങളുടെ നേതൃത്വത്തിൽ പൊന്നാടയും ഉപഹാരവും നൽകി. 

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

വാർഡ് മെമ്പറുമാരായ തങ്കമണി സുരേന്ദ്രൻ, റോയ് എവറസ്റ്റ്, ജോമോൻ തെക്കേൽ, സിപിഐഎം ലോക്കൽ സെക്രട്ടറി ബിജു കെ സി, സിപിഐ ലോക്കൽ സെക്രട്ടറി സജി കുന്നുംപുറം, സാബു വാഴയിൽ, സുകുമാരൻ നന്ത്യാപറമ്പിൽ, ജോമോൻ പൊടിപറ, ഷാജി വാഴയിൽ, ജോസ് വെട്ടിക്കുഴ, പ്രിൻസ് മറ്റപ്പള്ളി, സേതു സുകുമാരൻ തുടങ്ങിയവർ പങ്കെടുത്തു .

What's Your Reaction?

like

dislike

love

funny

angry

sad

wow