കട്ടപ്പനയിൽ നാളെ (ശനി) ഗതാഗത നിയന്ത്രണം
മലയോര ഹൈവേയുടെ ടാറിംഗ് ജോലികൾ നടക്കുന്നതിനാൽ നാളെ (ശനി) കട്ടപ്പന ടൗണിൽ ഗതാഗത നിയന്ത്രണം.ഇടുക്കി കവല മുതൽ സ്കൂൾ കവല വരെ ഗതാഗത നിയന്ത്രണം ഉണ്ടാകും.ഈ സ്ഥലത്ത് റോഡിന്റെ വശങ്ങളിൽ ഓട നിർമ്മാണം നടക്കുന്നതിനാൽ റോഡരുകിലെ വാഹന പാർക്കിംഗിനും നിരോധനം ഉണ്ട്.

