ജില്ലയിലെ ഡെങ്കിപ്പനി സാധ്യതാ സ്ഥലങ്ങള്‍ പ്രസിദ്ധീകരിച്ചു

Nov 24, 2023 - 17:54
 0
ജില്ലയിലെ ഡെങ്കിപ്പനി സാധ്യതാ സ്ഥലങ്ങള്‍ പ്രസിദ്ധീകരിച്ചു
This is the title of the web page

ഇടുക്കി ജില്ലയില്‍ ആരോഗ്യ വകുപ്പ് ആഴ്ചതോറും നടത്തുന്ന വെക്ടര്‍ സ്റ്റഡി റിപ്പോര്‍ട്ട് പ്രകാരം കഴിഞ്ഞ ആഴ്ചയിലെ ഹൈ റിസ്‌ക്  ഹോട്ട്‌സ്‌പോട്ടുകളുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചു.  കൊന്നത്തടി പഞ്ചായത്തിലെ ചിന്നാര്‍, കാന്തല്ലൂര്‍ പഞ്ചായത്തിലെ കാന്തല്ലൂര്‍ , കട്ടപ്പന നഗരസഭയിലെ  തൂങ്കുഴി ,  തൊടുപുഴ നഗരസഭയിലെ  കുമ്മങ്കല്ല് , ചക്കുപള്ളം പഞ്ചായത്തിലെ 3, 4 വാര്‍ഡുകള്‍ എന്നിവിടങ്ങളാണ് കഴിഞ്ഞ ആഴ്ച കണ്ടെത്തിയ പ്രധാന ഹോട്ട് സ്‌പോട്ടുകള്‍ .ഈ സ്ഥലങ്ങളില്‍  കൊതുകുജന്യ രോഗങ്ങളായ ഡെങ്കിപ്പനി, ചിക്കുന്‍ ഗുനിയ എന്നിവയ്ക്ക് സാധ്യത കൂടുതലാണ്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

അതിനാല്‍ കൊതുക്  വളരുന്നതിനുള്ള സാഹചര്യം വീടുകളിലോ പരിസര പ്രദേശങ്ങളിലോ ഇല്ല എന്ന് ജനങ്ങള്‍ ഉറപ്പാക്കേണ്ടതുണ്ട്. വീടിനകത്തും , പുറത്തും ,പറമ്പുകളിലും മഴവെള്ളം കെട്ടിക്കിടക്കുന്നില്ല എന്ന് ഉറപ്പാക്കണം. കുപ്പി, പാട്ട, ചിരട്ട, അലക്ഷ്യമായി വലിച്ചെറിയുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍, കളിപ്പാട്ടങ്ങള്‍, റബര്‍ ടാപ്പിംഗ് ചിരട്ടകള്‍, കൊക്കോ തോടുകള്‍, കമുകിന്റെ പോളകള്‍, വീടിന്റെ സണ്‍ ഷെയ്ഡുകള്‍, വെള്ളം നിറച്ച അലങ്കാര കുപ്പികള്‍ ഉപയോഗ ശൂന്യമായ ടാങ്കുകള്‍, ടയറുകള്‍, വിറക് മൂടുന്ന പ്ലാസ്റ്റിക് ഷീറ്റുകള്‍, പാറയുടെ പൊത്തുകള്‍, മുളങ്കുറ്റികള്‍ കുമ്പിള്‍ ഇലകളോടുകൂടിയ ചെടികള്‍, മരപ്പൊത്തുകള്‍ തുടങ്ങിയ സ്ഥലങ്ങളില്‍  ഒരു സ്പൂണില്‍ താഴെ വെള്ളം  ഒരാഴ്ച തുടര്‍ച്ചയായി വെള്ളം കെട്ടിനില്‍ക്കുകയാണെങ്കില്‍ ഡെങ്കിപ്പനി പരത്തുന്ന കൊതുക് വളരുന്ന സാഹചര്യം ഉണ്ടാകും.അതിനാല്‍ ഇത്തരം സാഹചര്യങ്ങള്‍  ഒഴിവാക്കുന്നതിനുള്ള ശ്രദ്ധ നല്‍കണം.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

 മുട്ടയില്‍ നിന്നും കൊതുക് രൂപത്തിലേക്ക് എത്തുന്നതിന് ഒരാഴ്ചയോളം സമയമെടുക്കും.അതിനാല്‍  ആഴ്ചയില്‍ ഒരു ദിവസം ഡ്രൈ ഡേ ആചരിക്കണമെന്നും ജനങ്ങള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എല്‍ മനോജ്, ജില്ലാ സര്‍വൈലന്‍സ് ഓഫീസര്‍ ഡോ. ജോബിന്‍ ജോസഫ് എന്നിവര്‍ അറിയിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow