വോട്ടർപട്ടിക പുതുക്കൽ  : സ്‌പെഷ്യല്‍ കാമ്പയിനുകളുമായി ഇലക്ഷന്‍ കമ്മീഷന്‍

Nov 24, 2023 - 17:41
 0
വോട്ടർപട്ടിക പുതുക്കൽ  : സ്‌പെഷ്യല്‍ കാമ്പയിനുകളുമായി ഇലക്ഷന്‍ കമ്മീഷന്‍
This is the title of the web page

വോട്ടര്‍പട്ടിക പുതുക്കലുമായി ബന്ധപ്പെട്ട് ഇലക്ഷന്‍ കമ്മീഷന്‍  ജില്ലയില്‍ സ്‌പെഷ്യല്‍ കാമ്പയിനുകള്‍ സംഘടിപ്പിക്കുന്നു. ഈ മാസം  25, 26,ഡിസംബർ  2, 3  ദിവസങ്ങളിലാണ്  കാമ്പയിനുകള്‍ നടക്കുക. എല്ലാ താലൂക്ക്, വില്ലേജ് ഓഫീസുകളിലും ഈ ദിവസങ്ങളില്‍ പൊതുജനങ്ങള്‍ക്ക് വോട്ടര്‍ പട്ടിക പരിശോധിക്കുവാന്‍ അവസരമുണ്ടാകും.  പരിശോധനയില്‍ ഒഴിവാക്കപ്പെട്ടതായി കണ്ടാല്‍ അര്‍ഹരെങ്കില്‍  വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിന് അപേക്ഷ സമര്‍പ്പിക്കുന്നതിനുവേണ്ട സഹായം ലഭ്യമാകുന്നതാണ്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

കൂടാതെ 17 വയസ്സ് പൂര്‍ത്തിയായ  യുവജനങ്ങള്‍ക്ക്  പട്ടികയില്‍ പേര്  ചേര്‍ക്കുന്നതിന് മുന്‍കൂറായി അപേക്ഷ സമര്‍പ്പിക്കുന്നതിനും,  വോട്ടര്‍ പട്ടികയില്‍ പുതുതായി പേര് ചേര്‍ക്കല്‍, തെറ്റ് തിരുത്തല്‍,  ബൂത്ത് മാറ്റം, ആധാര്‍കാര്‍ഡ് വോട്ടര്‍പട്ടികയുമായി ബന്ധിപ്പിക്കല്‍ എന്നിവയ്ക്ക് ആവശ്യമായ സഹായവും  കാമ്പയിനുകളില്‍ ലഭ്യമാകുന്നതാണ്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

ഡിസംബര്‍ 9 വരെ ഓണ്‍ലൈനായി സമര്‍പ്പിക്കുന്ന അപേക്ഷകള്‍ പരിശോധിച്ച് അര്‍ഹരായവരെ 2024 ജനുവരി 5 ന് പ്രസിദ്ധീകരിക്കുന്ന അന്തിമ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തും. പൊതുജനങ്ങൾ  ഈ അവസരം പ്രയോജനപ്പെടുത്തണമെന്നും voters.eci.gov.in എന്ന വെബ്‌സൈറ്റ് മുഖേനയോ, വോട്ടര്‍ ഹെല്‍പ്പ് ലൈന്‍ ആപ്പ് മുഖേനയോ,  നേരിട്ടോ  അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടതാണെന്ന്   ജില്ലാ ഇലക്ഷന്‍ ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ ഷീബ ജോർജ്ജ്  അറിയിച്ചു.

Slide 1
Slide 2
Slide 1
Slide 2

What's Your Reaction?

like

dislike

love

funny

angry

sad

wow