കട്ടപ്പന ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ടീമിന് പുതിയ വാട്ടര്‍ ടെന്‍ഡര്‍

മന്ത്രി റോഷി അഗസ്റ്റിന്‍ നല്‍കിയ കത്തില്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം

Nov 24, 2023 - 16:37
 0
കട്ടപ്പന ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ടീമിന്
പുതിയ വാട്ടര്‍ ടെന്‍ഡര്‍
This is the title of the web page

തിരുവനന്തപുരം: കട്ടപ്പന ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സ്റ്റേഷന് പുതിയതായി അനുവദിച്ച 5000 ലിറ്റര്‍ വാട്ടര്‍ കപ്പാസിറ്റി ഉള്ള വാട്ടര്‍ ടെന്‍ഡര്‍. മേഖലയിലെ അഗ്‌നിശമന പ്രവര്‍ത്തനങ്ങള്‍ക്കും രക്ഷപ്രവര്‍ത്തനങ്ങള്‍ക്കും ആവശ്യമായ ആധുനിക ഉപകരണങ്ങളോട് കൂടിയ ഫാസ്റ്റ് റെസ്‌പോണ്‍സ് (എഫ്ആര്‍വി) വാഹനമാണ് സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത്. മന്ത്രി റോഷി അഗസ്റ്റിന്‍ വാഹനം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്‍കിയിരുന്നു. തുടര്‍ന്നാണ് പുതിയതായി വാങ്ങിയ വാട്ടര്‍ ടെന്‍ഡറുകളില്‍ ഒരെണ്ണം കട്ടപ്പന ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സ്റ്റേഷന് അനുവദിക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയത്. 

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

കട്ടപ്പന, കാഞ്ചിയാര്‍, കാമാക്ഷി, വാത്തിക്കുടി പഞ്ചായത്തുകള്‍ക്ക് ഏറെ പ്രയോജനപ്പെടുന്നതാണ് ഈ വാട്ടര്‍ ടെന്‍ഡര്‍. ഹൈറേഞ്ചിനെ സംബന്ധിച്ച് പ്രകൃതി ക്ഷോഭങ്ങള്‍ അടക്കം നേരിടേണ്ടി വരുമ്പോള്‍ അത്യാധുനിക സംവിധാനങ്ങളുള്ള വാട്ടര്‍ ടെന്‍ഡന്‍ അനിവാര്യമായിരുന്നു. ഇതേത്തുടര്‍ന്നാണ് മന്ത്രി റോഷി അഗസ്റ്റിന്‍ ആവശ്യം ഉന്നയിച്ച് മുഖ്യമന്ത്രിക്ക് കത്തു നല്‍കിയത്. 

വീതി കുറഞ്ഞതും അപകട സാധ്യതയുള്ളതുമായ റോഡുകളില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നതിന് അനുയോജ്യമാണ് എഫ്ആര്‍വി. വനമേഖലയോട് അടുത്ത് കിടക്കുന്ന പ്രേദേശങ്ങളില്‍ തീപിടുത്തം ഉള്‍പ്പെടെയുള്ള അപകടങ്ങള്‍ പതിവാണ്. അതുകൊണ്ടുതന്നെ എഫ്ആര്‍വി ഏറെ ഉപകാര പ്രദമാകുമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു.

*വാട്ടർ ടെൻഡർ (മൊബൈൽ ടാങ്ക് യൂണിറ്റ്) ന്റെ സവിശേഷതകള്‍...:-

കട്ടപ്പന ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സ്റ്റേഷനിൽ ലഭിച്ചിരിക്കുന്ന വാട്ടർ ടെൻഡർ വെഹിക്കിള്‍ അത്യാധുനിക സൗകര്യങ്ങള്‍ ഉള്ളത്. 5000 ലിറ്റര്‍ വാട്ടര്‍ കപ്പാസിറ്റിയാണ് ഇതില്‍ ഏറ്റവും പ്രധാനം. ഇതോടൊപ്പം ചെറിയ തീപിടിത്തങ്ങള്‍ അണയ്ക്കുന്നതിനായ് ഹൈ പ്രഷര്‍ ഹോസ് റീല്‍ ഹോസ്, പോര്‍ട്ടബിള്‍ പമ്പ് എന്നിവയും വാഹനത്തില്‍ ഘടിപ്പിച്ചിട്ടുണ്ട്. 

ഇതിനു പുറമേ കന്നുകാലികളെ രക്ഷിക്കുന്നതിനായി ആനിമല്‍ റെസ്‌ക്യൂ നെറ്റ്, കിണറ്റില്‍ കുടുങ്ങിയവരെ രക്ഷിക്കുന്നതിനുളള വെല്‍ റെസ്‌ക്യൂ നെറ്റ്, കിർണമാന്റൽ റോപ്പ്, ദൂരെയുള്ള ടാര്‍ഗെറ്റിലേക്ക് ഹോസില്ലാതെ വെള്ളം ചീറ്റിക്കാനായി ഫിക്‌സ്ഡ് മോണിറ്റര്‍ എന്നിവയും ഈ വാട്ടർ ടെൻഡർന്റെ പ്രത്യേകതയാണ്.

What's Your Reaction?

like

dislike

love

funny

angry

sad

wow