പീരുമേട് സബ് ജില്ലാ കലോത്സവത്തിൽ എൽ പി വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടി ഉപ്പുതറ മാട്ടുത്താവളം സാൻ സെബാൻ എൽ പി സ്കൂൾ
വണ്ടിപെരിയാറ്റിൽ വെച്ച് നടന്ന പീരുമേട് സബ് ജില്ല കലോത്സവത്തിൽ എൽപി വിഭാഗം മത്സരങ്ങളിലാണ് സ്കൂൾ ഒന്നാം സ്ഥാനത്ത് എത്തിയത് എൽ പി വിഭാഗത്തിൽ സബ്ജില്ലക്ക് കീഴിലെ 52 സ്കൂളുകളാണ് മത്സര ഇനങ്ങളിൽ പങ്കെടുത്തത് . മാട്ടുത്താവളം സാൻ സെബാൻ സ്കൂളിൽ നിന്ന് വിവിധ മത്സരങ്ങളിൽ 18 കുട്ടികളാണ് പങ്കെടുത്തത്. എല്ലാവർക്കും എ ഗ്രേഡും ലഭിച്ചു. സ്കൂളിന് അഭിമാന നേട്ടം കൈവരിക്കാൻ പ്രയത്നിച്ച കലാപ്രതിഭകൾക്ക് അഭിനന്ദനവുമായി സ്കൂൾ അധികൃതരും രംഗത്ത് വന്നു.
മോഹിനിയാട്ടം, ഭരതനാട്യം,നാടോടി നൃത്തം,കന്നട പദ്യം ചൊല്ലൽ, മലയാളം പദ്യം ചൊല്ലൽ, ദേശഭക്തിഗാനം, മാപ്പിളപ്പാട്ട്,ആക്ഷൻ സോങ്,സംഘ നൃത്തം തുടങ്ങിയ വിവിധ ഇനങ്ങളിലാണ് കുട്ടികൾ മാറ്റുരച്ചത്. കർഷകരുടെയും കർഷക തൊഴിലാളികളുടെയും കുട്ടികളാണ് കൂടുതലായും ഇവിടെ പഠിക്കുന്നത്. അധ്യാപകരുടെയും പി ടിഎയുടെയും അനധ്യാപകരുടെയും മതാപിതാക്കളുടെയും കഠിനാധ്വാനത്തിന്റെ ഫലമാണ് സ്കൂളിന് മികച്ച നേട്ടം കൈവരിക്കാൻ സാധിച്ചത്.




