അയ്യപ്പൻകോവിലിൽ കർഷകർക്കായി ഗുണമേന്മ വർദ്ധന പരിശീലന പരിപാടി സംഘടിപ്പിച്ചു

സ്‌പൈസസ് ബോർഡിന്റെയും മലയോര ഉണർവ്വ് ഫാർമർ പ്രൊഡ്യുസർ കമ്പനിയുടെയും ആഭിമുഖ്യത്തിൽ അയ്യപ്പൻകോവിലിൽ കർഷകർക്കായി ഗുണമേന്മ വർദ്ധന പരിശീലന പരിപാടി സംഘടിപ്പിച്ചു. കമ്പനി ചെയർമാൻ രാജേന്ദ്രൻ മാരിയിൽ അദ്ധ്യക്ഷത വഹിച്ചു. സ്‌പൈസസ് ബോർഡ് സയന്റിസ്റ്റ് ഡോ: അൻസാർ അലി , ഫീൽഡ് ഓഫീസർ പി രഞ്ജിത് എന്നിവർ ക്ലാസുകൾ നയിച്ചു.
മണ്ണിന്റെയും കൃഷിയുടെയും ഗുണമേന്മ വർദ്ധിപ്പിക്കുന്നതിന് ആവശ്യമായ നടപടികൾ, ആവശ്യമായ സേവന സഹായക പദ്ധതികൾ, മണ്ണ് -കാർഷിക വിള സംരക്ഷണം, ചിലവ് കുറഞ്ഞ പ്രത്യുൽപാദന രീതികൾ, ഗുണമേന്മ വർദ്ധനവ് എന്നീ വിഷയങ്ങളിൽ ആണ് ക്ലാസ്സുകൾ നടന്നത്.
മലയോര ഉണർവ് ഫാർമർ പ്രൊഡ്യൂസർ കമ്പനി ഓഡിറ്റോറിയത്തിൽ നടന്ന പരിശീലന ക്ലാസിന് ജോമോൻ വെട്ടികാലായിൽ,ബെർലി ജോസഫ്, ജോസലി ബിജു, മേഴ്സി ജോർജ്, ജസ്റ്റിൻ കെ ജോസ് എന്നിവർ നേതൃത്വം നൽകി.