നവകേരള സദസ്സിന് ഫണ്ട് നല്‍കില്ല; കട്ടപ്പന നഗരസഭ

Nov 23, 2023 - 11:20
 0
നവകേരള സദസ്സിന് ഫണ്ട് നല്‍കില്ല; കട്ടപ്പന നഗരസഭ
This is the title of the web page

നവകേരള സദസ്സിന് ഫണ്ട് അനുവദിക്കേണ്ടന്ന തീരുമാനവുമായി കട്ടപ്പന നഗരസഭ. ക്ഷേമ പെന്‍ഷനുകള്‍ അടക്കം മുടങ്ങിക്കിടക്കുന്ന സാഹചര്യത്തില്‍ ധൂര്‍ത്തിന് ഫണ്ട് അനുവദിക്കാന്‍ കഴിയില്ലെന്നാണ് വിശദീകരണം.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

വിഷയം കൗണ്‍സിലില്‍ ചര്‍ച്ചക്കെടുത്തതിന് പിന്നാലെ ഭരണ, പ്രതിപക്ഷ ബഹളവുമുണ്ടായി. നവകേരള സദസ്സുമായി സഹകരിക്കേണ്ടതില്ലെന്ന കെ.പി.സി.സി നിലപാടിനൊപ്പമാണ് യു.ഡി.എഫ് ഭരിക്കുന്ന കട്ടപ്പന നഗരസഭയും.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

കഴിഞ്ഞ ദിവസം നടന്ന കൗണ്‍സിലില്‍ വിഷയം ചര്‍ച്ചയ്ക്ക് വന്നതോടെയാണ് പരിപാടിക്കായി ഫണ്ട് അനുവദിക്കേണ്ടന്ന തീരുമാനമെടുത്തത്.ക്ഷേമ പെന്‍ഷനുകള്‍ അടക്കം മുടങ്ങിക്കിടക്കുന്ന സാഹചര്യത്തില്‍ ധൂര്‍ത്തിന് പണം അനുവദിക്കാനാകില്ലെന്ന് ഭരണകക്ഷി അംഗങ്ങള്‍ വ്യക്തമാക്കി. ഇതോടെ കൗണ്‍സില്‍ പ്രക്ഷുബ്ധമായി.

നവകേരള സദസ്സില്‍ രാഷ്ട്രീയം കലര്‍ത്തുകയാണെന്നും നാടിന്റെ വികസനം ചര്‍ച്ച ചെയ്ത് നടപ്പാക്കുന്നതിനെയാണ് യു.ഡി. എഫ് എതിര്‍ക്കുന്നതെന്ന് എല്‍.ഡി. എഫ് അംഗങ്ങള്‍ വിമര്‍ശിച്ചു. ഡിസംബര്‍ 10നാണ് മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും ഇടുക്കിയിലെത്തുന്നത്.12ന് ജില്ലയിലെ പര്യടനം അവസാനിക്കും.

What's Your Reaction?

like

dislike

love

funny

angry

sad

wow