ഏലപ്പാറ കോഴിക്കാനത്ത് നിന്ന് പെരുമ്പാമ്പിനെ പിടികൂടി
ഏലപ്പാറയിൽ പെരുപാമ്പിനെ പിടികൂടി .ഇന്ന് വൈകിട്ട് 5.30 ഓടു കൂടിയാണ് ഏലപ്പാറകോഴിക്കാനം എസ്റ്റേറ്റ് ഒന്നാം ഡിവിഷനിൽ വാട്ടർ ടാങ്കിന് സമീപം വേലിയ്ക്കിടയിൽ പെരുപാമ്പിനെ എസ്റ്റേറ്റ് സൂപ്പർവൈസർ കണ്ടത്. തുടർന്ന് നാട്ടുകാരുടെ നേതൃത്വത്തിൽ മുറിഞ്ഞപുഴ ഫോറസ്റ്റ് സ്റ്റേഷനിൽ വിവരം അറിയിക്കുകയും വനപാലകർ സ്ഥലത്തെത്തി പാമ്പിനെ പിടികൂടി റാന്നി റിസർവ്വോയറിൽ തുറന്നു വിട്ടു. പാമ്പിന് 15 കിലോയോളം തൂക്കവും 13 അടി നീളവും ഉണ്ടായിരുന്നു.

