ഇടുക്കി ജില്ല സ്കൂൾ കലോത്സവം ഡിസംബർ 5 മുതൽ കട്ടപ്പനയിൽ

Nov 14, 2023 - 17:18
 0
ഇടുക്കി ജില്ല സ്കൂൾ കലോത്സവം ഡിസംബർ 5 മുതൽ  കട്ടപ്പനയിൽ
This is the title of the web page

34 -ാം ഇടുക്കി ജില്ല സ്കൂൾ കലോത്സവ  സംഘാടക സമിതി രൂപീകരിച്ചു.കട്ടപ്പന സെൻ്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന സ്വാഗതസംഘ രൂപീകരണ യോഗം  ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം റ്റി മനോജ് ഉദ്ഘാടനം ചെയ്തു.ഡിസംബർ 5, 6 ,7 ,8 തീയതികളിൽ ആണ് കട്ടപ്പന സെൻറ് ജോർജ് ഹയർ സെക്കൻഡറി സ്കൂളിലും ഓസാനം ഇംഗ്ലീഷ്മീഡിയം സ്കൂളിലുമായി ഇടുക്കി റവന്യൂ ജില്ല സ്കൂൾ കലോത്സവം നടക്കുന്നത്. സ്വാഗത സംഘ രൂപീകരണ യോഗത്തിൽ വിദ്യാഭ്യാസ ഉപ ഡയറക്ടർ വിജയ ആർ അധ്യക്ഷയായിരുന്നു.കട്ടപ്പന സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂൾ മാനേജർ ഫാദർ ജോസ് മാത്യു പറപ്പള്ളി അനുഗ്രഹ പ്രഭാഷണം നടത്തി.
കട്ടപ്പന നഗരസഭ ചെയർപേഴ്സൺ ഷൈനി സണ്ണി ചെറിയാൻ,നഗരസഭ കൗൺസിലർമാരായ ഐബി മോൾ രാജൻ , സോണിയ ജെയ്ബി,
സിജു ചാക്കുംമൂട്ടിൽ ,ഹയർസെക്കൻഡറി കോഡിനേറ്റർ ജോസഫ് മാത്യൂ, സിബിച്ചൻ ജോസഫ് , മാണി കെ.സി,ബിജു മോൻ ജോസഫ് ,
ഡെയ്സൺ മാത്യു,ജോബിൻ കളത്തിക്കാട്ടിൽ തുടങ്ങിയവർ സംസാരിച്ചു.കലോത്സവത്തിന്റെ വിജയത്തിനായി 251 അംഗ സ്വാഗത സംഘവും രൂപീകരിച്ചു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow