ചിന്നക്കനാൽ സിങ്കുകണ്ടത്ത് ഭൂ സംരക്ഷണ സമിതി അനിശ്ചിത കാല നിരാഹാര സമരം ആരംഭിച്ചു
ചിന്നക്കനാൽ സിങ്കുകണ്ടത്ത് ഭൂ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ അനിശ്ചിതകാല നിരാഹാര സമരം തുടങ്ങി.കയ്യേറ്റം ഒഴിപ്പിക്കലിന്റെ പേരിൽ പാവപ്പെട്ട കർഷകരെ കുടിയിറക്കുന്ന നടപടിക്കെതിരെയാണ് നിരാഹാര സമരത്തിലേക്ക് കർഷകർ നീങ്ങിയത്. കർഷകരെ കുടിയിറക്കുന്ന നടപടി അവസാനിപ്പിച്ചില്ലെങ്കിൽ വരുന്ന പാർലമെറ്റ് തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കുമെന്ന് പ്രദേശവാസികൾ മുന്നറിയിപ്പ് നൽകി.



