ഇടുക്കി ആനയിറങ്കൽ ഡാമിൽ വള്ളം മറിഞ്ഞു കാണാതായവർക്കായി  സ്കൂബ ടീം തിരച്ചിൽ പുനരാരംഭിച്ചു 

Nov 13, 2023 - 14:47
 0
ഇടുക്കി ആനയിറങ്കൽ ഡാമിൽ വള്ളം മറിഞ്ഞു കാണാതായവർക്കായി  സ്കൂബ ടീം തിരച്ചിൽ പുനരാരംഭിച്ചു 
This is the title of the web page

ആനയിറങ്കൽ ജലാശയത്തിൽ വള്ളം മറിഞ്ഞ്  കാണാതായ ആദിവാസി വിഭാഗത്തിൽ രണ്ടു പേർക്കായുള്ള തിരച്ചിൽ പുനരാരംഭിച്ചു . ഇന്നലെ ഉച്ചയോടെയാണ്  അപകടം  നടന്നത് . ചിന്നക്കനാൽ 301 കോളനി സ്വദേശികളായ നിരപ്പേൽ ഗോപി (62), പാറക്കൽ സജീവൻ (38) എന്നിവരയൊണ് കാണാതായത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

പൂപ്പാറ ടൗണിൽ പോയി സാധനങ്ങൾ വാങ്ങിയ ശേഷം ആനയിറങ്കലിലെത്തിയ ഇരുവരും 12 ഓടെ ജലാശയത്തിലൂടെ വള്ളത്തിൽ 301 കോളനിയിലേക്ക് മടങ്ങി. 301 കോളനിയിൽ സജീവന്റെ വീടിന്റെ താഴ് ഭാഗത്ത് എത്തിയപ്പോൾ വള്ളം മറിഞ്ഞു. വെള്ളത്തിൽ വീണ ഗോപി ഉടൻ മുങ്ങി താഴ്ന്നു. കരയിലേക്ക് നീന്തി കയറാൻ ശ്രമിച്ച സജീവന്റെ നിലവിളി ശബ്ദം ഇയാളുടെ മരുമകൻ രഞ്ജിത്ത് കേട്ടിരുന്നു. രഞ്‌ജിത്ത് ഓടിയെത്തിയപ്പോഴേക്കും സജീവനും മുങ്ങിത്താഴ്ന്നു.

ഇരുവർക്കും വേണ്ടി മൂന്നാർ ഫയർഫോഴ്സ് അംഗങ്ങൾ 5 മണിക്കൂറോളം തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്തിയില്ല. ഇന്ന് രാവിലെ 11മണിയോടെ തിരച്ചിൽ പുനരാംഭിച്ചു. തൊടുപുഴയിൽ  നിന്നും എറണാകുളത്ത് നിന്നുമുള്ള സ്‌കൂബാ സംഘങ്ങൾ സംയുക്തമായിട്ടാണ് തിരച്ചിൽ നടത്തുന്നത്

What's Your Reaction?

like

dislike

love

funny

angry

sad

wow