ആനയിറങ്കൽ ഡാമിൽ വള്ളം മറിഞ്ഞ് രണ്ട് പേരെ കാണാതായി

Nov 12, 2023 - 15:14
 0
ആനയിറങ്കൽ ഡാമിൽ  വള്ളം മറിഞ്ഞ് രണ്ട് പേരെ കാണാതായി
This is the title of the web page

ആനയിറങ്കൽ ജലാശയത്തിൽ വള്ളം മറിഞ്ഞ് രണ്ട് പേരെ കാണാതായി. 301 കോളനി നിവാസികളായ ഗോപിനാഥൻ, സജീവൻ എന്നിവരെയാണ് കാണാതായത്.പൂപ്പാറയിൽ പോയി സാധങ്ങൾ വാങ്ങി തിരികെ വരുന്നതിനിടയിലാണ് അപകടം ഉണ്ടായത് .301 കോളനിക്ക് താഴ് ഭാഗത്തായിട്ടാണ് അപകടം ഉണ്ടായത്. വള്ളം മറിഞ്ഞതിനെ തുടർന്ന് നിലവിളി ശബ്ദം കേട്ട് എത്തിയ ഗോപിയുടെ മരുമകൻ രഞ്ജിത്താണ് ഇരുവരും മുങ്ങി താഴുന്നത് കണ്ടത്. 

തുടർന്ന് പ്രദേശവാസികളെയും ഫയർ ഫോഴ്സിനെയും വിവരം അറിയിച്ചു. മൂന്നാറിൽ നിന്നും എത്തിയ ഫയർ ഫോഴ്‌സ് സംഘം തിരച്ചിൽ തുടരുന്നു

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow