കളമശേരി സ്ഫോടനം : മരണം അഞ്ചായി
കളമശേരി സ്ഫോടനം : മരണം അഞ്ചായി.മലയാറ്റൂർ സ്വദേശിനി സാലി പ്രദീപൻ (45) ആണ് മരിച്ചത്.സ്ഫോടനത്തിൽ മരിച്ച ലിബിനയുടെ അമ്മയാണ്.
അതീവ ഗുരുതരാവസ്ഥയിൽ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിൽ ആയിരുന്നു.ഇവരുടെ മകൻ പ്രവീൺ ഗുരുതരാവസ്ഥയിൽ ചികിൽസയിലാണ്.

