പീരുമേട് പോലീസ് സ്റ്റേഷന് ഐഎസ്ഒ അംഗീകാരം
പീരുമേട് പോലീസ് സ്റ്റേഷന്റെ പ്രവർത്തന മികവിന് ഐ എസ് ഒ അംഗീകാരവും എത്തി. നിയമപാലന രംഗത്തും പൊതുരംഗത്തും അടക്കം എല്ലാവിധ മാനദണ്ഡങ്ങളും അനുസരിച്ച് മികച്ച പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് ഈ അംഗീകരം .ജില്ലയിൽ ഐ എസ് ഒ അംഗീ കാരം ലഭിച്ച രണ്ട് പോലീസ് സ്റ്റേഷനുകളിൽ ഒന്നാണ് പീരുമേട്.ചരിത്ര പ്രാധാന്യമുള്ള പോലീസ് സ്റ്റേഷൻ ആണ് പീരുമേട്ടിലേത് .തിരുവിതാംകൂർ രാജഭരണ കാലത്താണ് പോലീസ് സ്റ്റേഷൻ ആരംഭിച്ചത്. അന്നത്തെ പല നിർമിതികളും രാജ മുദ്രകൾ അടക്കം ഇപ്പോഴും പോലീസ് സ്റ്റേഷനിൽ ഉണ്ട്. ഇതിനുശേഷം 2010 ഓടെ പുതിയ കെട്ടിടത്തിലേക്ക്പോലീസ് സ്റ്റേഷൻ മാറി. തോട്ടം മേഖലയുമായി അടക്കം ബന്ധപ്പെട്ട കടക്കുന്ന പോലീസ് സ്റ്റേഷൻ ആണ് ഇത്. സ്റ്റേഷന്റെ ഇതുവരെയുള്ള മികച്ച പ്രവർത്തനങ്ങൾ വിലയിരുത്തിയാണ് ഐഎസ്ഒ അംഗീകാരം ലഭിച്ചത്.ഇടുക്കി ജില്ലയിൽ രണ്ടു പോലീസ് സ്റ്റേഷനുകളാണ് ഐഎസ്ഒ അംഗീകാരം ലഭിച്ചിട്ടുള്ളത്. അടുത്ത ദിവസം ജില്ലാ പോലീസ് മേധാവിയാണ് അധികൃതർക്ക് കൈമാറുന്നത്. സ്റ്റേഷന് ഐഎസ്ഒ അംഗീകാരം ലഭിക്കാൻ, ഇതുമായി ബന്ധപ്പെട്ടവർക്ക് പീരുമേട് പോലീസ് സ്റ്റേഷൻഅധികൃതർ അപേക്ഷ നാളുകൾക്കു മുമ്പ് നൽകിയിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിൽ വിവിധ സമയങ്ങളിൽ ഐഎസ്ഒ സർട്ടിഫിക്കറ്റ് നൽകുന്നതുമായി ബന്ധപ്പെട്ട് അധികൃതർ പോലീസ് സ്റ്റേഷൻ സന്ദർശിക്കുകയും പ്രവർത്തനങ്ങളും ഇതുവരെയുള്ള കേസ് അന്വേഷണങ്ങളുടെ വിവരങ്ങളും അടക്കം പരിശോധിച്ചു .കൂടാതെ ഹരിത ചട്ടം അടക്കമുള്ള മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ട് എന്ന കാര്യവും വിലയിരുത്തി .സ്റ്റേഷനിൽ നിന്നുള്ള പൊതുജനങ്ങൾക്ക് ലഭിക്കുന്ന സേവനങ്ങളുടെ കാര്യങ്ങളും . കേസുകളുടെ വേഗത്തിലുള്ള തീർപ്പ് കൽപ്പിക്കൽ അടക്കം പരിശോധിച്ചു. സ്റ്റേഷനുമായി ബന്ധപ്പെട്ട പൊതുജനങ്ങളുടെ അഭിപ്രായവും തേടി . ഇതിനുശേഷമാണ് അംഗീകാരം നൽകിയത്.നിലവിൽ പീരിമേട്ടിലെ നിയമപാലന പ്രവർത്തനങ്ങളിൽമികച്ച രീതിയിലാണ് പോലീസ് സ്റ്റേഷൻ മുന്നോട്ടുപോകുന്നത്. സ്റ്റേഷനിലെ സി ഐ. വി സി വിഷ്ണു കുമാറി നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ. ഇദ്ദേഹത്തോടൊപ്പം പീരുമേട് സ്റ്റേഷനിലെ മറ്റ് ഉദ്യോഗസ്ഥരും ഒറ്റ ക്കെട്ടായി നിന്നാണ് സ്റ്റേഷന്റെ പ്രവർത്തനങ്ങൾ മികവുറ്റതാക്കുന്നത്. തുടർന്നുള്ള നാളുകളിലും കൂടുതൽ മികച്ച രീതിയിൽ സ്റ്റേഷന്റെ പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടുപോകാനാണ് പീരിമേട് പോലീസ് സ്റ്റേഷൻ അധികൃതർ ലക്ഷ്യം വയ്ക്കുന്നത്.