വൈദ്യുതി ചാർജ് വർദ്ധനവിനെതിരേ എൻ.ഡി.എ.കട്ടപ്പന മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ കട്ടപ്പന കെ.എസ്.ഇ.ബി. ഓഫീസ് ഉപരോധിച്ചു

Nov 9, 2023 - 15:37
 0
വൈദ്യുതി ചാർജ് വർദ്ധനവിനെതിരേ എൻ.ഡി.എ.കട്ടപ്പന മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ കട്ടപ്പന കെ.എസ്.ഇ.ബി. ഓഫീസ് ഉപരോധിച്ചു
This is the title of the web page

വൈദ്യുതി ചാർജ് വർദ്ധന വിനെതിരേ സംസ്ഥാന വ്യാപകമായി പ്രതിഷേധ പരിപാടി നടക്കുന്നതിൻ്റെ ഭാഗമായാണ് NDA കട്ടപ്പന മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ KSEB ഓഫീസ് ഉപരോധിച്ചത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

കട്ടപ്പന പഴയ ബസ്റ്റാൻഡിൽ നിന്നും പ്രകടനമായെത്തിയ പ്രവർത്തകരെ KSEB ഓഫീസ് പടിക്കൽ പോലീസ് തടഞ്ഞു.തുടർന്ന് നടന്ന യോഗത്തിൽ NDA കട്ടപ്പന മണ്ഡലം പ്രസിഡന്റ്‌ പി. എൻ. പ്രസാദ് അധ്യക്ഷത വഹിച്ചു. ഉപരോധ സമരം BJP നാഷണൽ കൗൺസിൽ അംഗം ശ്രീനഗരി രാജൻ ഉൽഘാടനം ചെയ്തു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

BDJS ജില്ലാ വർക്കിംഗ്‌ പ്രസിഡന്റ്‌ മനേഷ് കുടികയത്ത് മുഖ്യപ്രഭാഷണം നടത്തി. BJP ജില്ലാ വൈസ് പ്രസിഡന്റ്‌ സി. സന്തോഷ്‌ കുമാർ, സസ്ഥാന കൗൺസിൽ അംഗം സി കെ ശശി, കർഷകമോർച്ച ജില്ലാ പ്രസിഡന്റ്‌ കെ എൻ പ്രകാശ് തുടങ്ങിയവർ സംസാരിച്ചു.

 മണ്ഡലം ജനറൽ സെക്രട്ടറി ജിമ്മിച്ചൻ ഇളംതുരുത്തിയിൽ, സന്തോഷ്‌ കിഴക്കേമുറി, BDJS മണ്ഡലം കൺവിനർ ശ്യംമോഹൻ, ബിനിഷ് കെ പി, തങ്കച്ചൻ പുരയിടം, പ്രസാദ് പുളിക്കൽ, കെ എം വിജയപ്പൻ, ശിവദാസ് പരുവിക്കാൻ, ജിബിൻ സെബാസ്റ്റ്യൻ, കെ എർ രാജൻ, ജയദേവൻ കെ എസ്, ജിജുമോനായി, എസ് സുരേഷ്, സി എം രാജപ്പൻ എന്നിവർ നേതൃത്വം നൽകി.

What's Your Reaction?

like

dislike

love

funny

angry

sad

wow