നെടുങ്കണ്ടത്ത് ഭാര്യാ പിതാവിനെ മരുമകൻ വെട്ടിക്കാന്നു
നെടുങ്കണ്ടം കൗന്തിയിൽ ഭാര്യാ പിതാവിനെ മരുമകൻ വെട്ടിക്കൊന്നു. പുതുപറമ്പിൽ ടോമിയാണ് മരിച്ചത്. കൊലപാതകം നടത്തിയ മരുമകൻ ജോബിൻ തോമസിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ജോബിന്റെ ഭാര്യക്കും വെട്ടേറ്റു ഇവരുടെ നില ഗുരുതരമാണ്. ഇവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. മുമ്പും ഇയാൾ അക്രമം നടത്തിയതായി പറയപ്പെടുന്നു. രാത്രി 12 ന് ശേഷമായിരുന്നു അക്രമം.കുടുംബ കലഹമാണ് കൊലപാതകത്തിന് കാരണം.



