ശാന്തൻപാറയിൽ വീടിന്റെ ഭിത്തി ഇടിഞ്ഞ് വീണ് ഒരാൾ മരിച്ചു
ശാന്തൻപാറയിൽ വീടിന്റെ ഭിത്തി ഇടിഞ്ഞ് വീണ് ഒരാൾ മരിച്ചു. ശാന്തൻപാറ ചേരിയാർ സ്വദേശി റോയിയാണ് മരിച്ചത്.ഇന്നലെ രാത്രിയാണ് വീടിന്റെ ഭിത്തി ഇടിഞ്ഞ് വീണത്. റോയി വീട്ടിൽ ഉറങ്ങികിടക്കുന്നതിനിടെയായിരുന്നു അപകടം.രാവിലെ രക്ഷാപ്രവർത്തനം തുടങ്ങിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഇന്നലെ വൈകിട്ട് മുതൽ ശാന്തൻപാറ മേഖലയിൽ കനത്ത മഴയാണ് പെയ്തത്.ദളം ഭാഗത്ത് രണ്ടിടത്ത് ഉരുൾ പൊട്ടി. രണ്ട് വീടുകൾ ഭാഗികമായി തകർന്നു.മരം വീണ് ബോഡിമെട്ട് പാതയിൽ ഉൾപ്പെടെ ഗതാഗതം തടസപ്പെട്ടു.
.