ഇടുക്കി ജില്ലയിൽ നിന്നും കർഷകരെ കുടിയിറക്കുന്നതിനെതിരെ യാക്കോബായ സുറിയാനി സഭ
ഹൈറേഞ്ച് മേഖലയിൽ ജനിച്ചു വളർന്ന കർഷകരെ കുടിയിറക്കുന്നത് അവരെ നാട് കടത്തുന്നതിന് തുല്യമാണെന്നും കർഷകരെ കുടിയിറക്കുകയല്ല വേണ്ടത് അവർക്ക് പട്ടയം നൽകി വസിക്കാനുള്ള സൗകര്യം ചെയ്‌തു നൽകി സംരക്ഷിക്കണമെന്നും കർഷകരോട് ഇടുക്കിയിൽ നിന്നും ഇറങ്ങാൻ പറയുന്നത് നീതിയാണോ എന്നും യാക്കോബായ സുറിയാനി സഭ ഹൈറേഞ്ച് മേഖല മെത്രാപ്പോലീത്താ ഡോ ഏലിയാസ് മോർ അത്താനാസിയോസ്. രാജകുമാരിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

