വിനീത് നിരപരാധി ; പോക്സോ കേസിൽ 90 ദിവസം ജയിലിൽ കഴിഞ്ഞ ആദിവാസി യുവാവ് നിരപരാധിയെന്ന് തെളിഞ്ഞു

Nov 3, 2023 - 18:37
 0
വിനീത് നിരപരാധി ; പോക്സോ കേസിൽ 90 ദിവസം ജയിലിൽ കഴിഞ്ഞ ആദിവാസി യുവാവ് നിരപരാധിയെന്ന് തെളിഞ്ഞു
This is the title of the web page

2019 ഒക്ടോബർ 14-നാണ് വിനീതിന്റെ ജീവിതം മാറിമറിയുന്നത്. വയറുവേദനയുമായി ഉപ്പുതറ ഗവ. ആശുപത്രിയിൽ വന്ന പതിനാലുകാരി നാലുമാസം ഗർഭിണിയാണെന്ന് തെളിഞ്ഞു. തന്നെ പീഡിപ്പിച്ചത് വിനീത് ആണെന്ന് പെൺകുട്ടി പോലീസിനോട് പറഞ്ഞു. തൊട്ടടുത്ത ദിവസം വാഹനവുമായി സ്വകാര്യ ആവശ്യത്തിന് പോയ വിനീതിനെ ഉപ്പുതറ പോലീസ് വഴിയിൽ വെച്ച് വാഹനം തടഞ്ഞ് കസ്റ്റഡിയിൽ എടുക്കുകയാണ് ഉണ്ടായത് എന്ന് വിനീത് പറയുന്നു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

പീഡിപ്പിച്ചത് വിനീതാണെന്ന് പെൺകുട്ടി മൊഴി നൽകിയെന്നും പറഞ്ഞു പിന്നീട് തന്നെ അറസ്റ്റ് ചെയ്യുകയായിരുന്നു എന്ന് ഈ യുവാവ് പറയുന്നു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

തുടർന്ന് 9O ദിവസം ജയിലിൽ റിമാന്റിൽ കഴിയേണ്ടി വന്നു. തുടർന്ന് ജാമ്യത്തിൽ പുറത്തിറങ്ങി നടത്തിയ നിയമ പോരാട്ടത്തിനൊടുവിലാണ് നിരപരാധിത്വം തെളിയിക്കപെട്ടത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

ഇതിനിടെ ഡി.എൻ.എ. ഫലം വന്നു. പെൺകുട്ടിയുടെ കുഞ്ഞിന്റെ പിതാവ് വിനീതല്ലെന്ന് തെളിഞ്ഞു. തന്റെ അർദ്ധസഹോദരനാണ് പീഡിപ്പിച്ചതെന്ന് പെൺകുട്ടി മൊഴിമാറ്റി. അർദ്ധസഹോദരൻ ജയിലിലായി.

ഡി.എൻ.എ. പരിശോധനയിൽ, കുഞ്ഞിന്റെ അച്ഛൻ ഇയാളുമല്ലെന്ന് കണ്ടെത്തി. എന്നാൽ, കേസിന്റെ വിസ്താരം തുടങ്ങാത്തതിനാൽ ഇയാൾ ഇപ്പോഴും ജയിലിലാണ്.കണ്ണംപടി സ്വദേശിയായ ശ്രീധരനാണ് പെൺകുട്ടിയുടെ കുഞ്ഞിന്റെ അച്ഛനെന്ന് ഡി.എൻ.എ. പരിശോധനയിൽ കണ്ടെത്തി. ഇതോടെയാണ് വിനീതിനെ കുറ്റവിമുക്തനാക്കിയത്.

സർക്കാരിൽനിന്നും കേസിന് പിന്നിൽ പ്രവർത്തിച്ചവരിൽ നിന്നും നഷ്ടപരിഹാരം കിട്ടും വരെയും നിയമപോരാട്ടം തുടരുമെന്ന് വിനീത് പറഞ്ഞു.

What's Your Reaction?

like

dislike

love

funny

angry

sad

wow