ചതുരംഗപാറയിലെ ഭൂ വിഷയങ്ങളില്‍ ലോകായുക്ത പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചു
ചതുരംഗപാറയിലെ ഭൂ വിഷയങ്ങളില്‍ ലോകായുക്ത പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചു.ചതുരംഗപാറ വില്ലേജിലെ 675 ഏക്കര്‍ ഭൂമിയിലെ കൈയേറ്റം സംബന്ധിച്ചാണ് അന്വേഷണം നടക്കുന്നത് .
തമിഴ്നാട് ബോഡി നായ്ക്കന്നൂര്‍ സ്വദേശി 1952 വരെ മാത്രം കരം അടച്ച ഭൂമി സംബന്ധിച്ചാണ് അന്വേഷണം. അന്ന് ഉടുമ്പഞ്ചോല വില്ലേജിന്റെ ഭാഗമായിരുന്ന ഭൂമിയുടെ കൃത്യമായ രേഖകള്‍ നിലവിലെ ചതുരംഗപാറ വില്ലേജില്‍ ഇല്ല. ഈ ഭൂമി വ്യാജ രേഖകള്‍ ചമച്ച് സ്വകാര്യ വ്യക്തികള്‍ കൈവശം വെച്ചിരിയ്ക്കുകയാണ്. ഇത് സംബന്ധിച്ചാണ് അന്വേഷണം.
എസ് പി സുനില്‍ ജേക്കബിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. വില്ലേജിലും കൈയേറ്റം നടന്ന ഭൂമിയിലുമാണ് സംഘം പരിശോധന നടത്തുക. മൂന്ന് ദിവസമാണ് ലോകായുക്ത സംഘം മേഖലയില്‍ പരിശോധന നടത്തുന്നത്.