തൊടുപുഴ മുട്ടത്ത് മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടിയിൽ നിന്നും പിജെ ജോസഫും ഡീൻ കുര്യാക്കോസും വിട്ടുനിന്നു. വിമർശനവുമായി മുഖ്യമന്ത്രി
തൊടുപുഴ മുട്ടത്ത് മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടിയിൽ നിന്നും പിജെ ജോസഫും ഡീൻ കുര്യാക്കോസും വിട്ടുനിന്നു. വിമർശനവുമായി മുഖ്യമന്ത്രി.ഡീൻ കുര്യാക്കോസ്എം പിയും പി.ജെ ജോസഫ് എം എൽ എ യും പങ്കെടുക്കാത്തതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ രൂക്ഷ വിമർശനമാണ് നടത്തിയത്.അസൗകര്യം ആർക്കും ഉണ്ടാവാം.പക്ഷേ, പല നല്ല കാര്യങ്ങളും ചിലർ ഒഴിവാക്കുന്നു.വിട്ടു നിൽക്കണമെന്ന ചില നിർബന്ധ ബുദ്ധി ചിലർക്കുണ്ട്.നാടിനോട് ചെയ്യുന്ന നീതി കേടാണിത്.ഇത് ആരോഗ്യകരമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.