അടിമാലിയിൽ പെട്രോൾ ദേഹത്തൊഴിച്ച് യുവാവിന്റെ ആത്മഹത്യ ശ്രമം; പൊള്ളലേറ്റ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
അടിമാലി ടൗണിൽ ഇന്ന് വൈകുന്നേരമായിരുന്നു സംഭവം നടന്നത്. ടൗണിലെ ഹോട്ടൽ ജീവനക്കാരനായ ജിനീഷ് ആണ് സ്വയം പെട്രോൾ ഒഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. സംഭവത്തെ തുടർന്ന് പൊള്ളലേറ്റ യുവാവിനെ അടിമാലി താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. അടിമാലി മന്നാംകാലയിൽ വാടകക്ക് താമസിച്ച് വരികയായിരുന്നു ഇയാൾ . യുവാവിനെ ആത്മഹത്യക്ക് പ്രേരിപ്പിച്ച കാരണത്തിൽ വ്യക്തതയില്ല. പോലീസ് തുടർ നടപടി സ്വീകരിച്ചു.

