ലഹരി വിരുദ്ധ വിളംബര ജാഥയും , ബാലജന സഖ്യ രൂപീകരണവും നടന്നു
ഉപ്പുതറ : ലോൺട്രി സൈമ ആർട്ട്സ് & സ്പോർട്ട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ലഹരിക്കെതിരേ വിളംബര ജാഥയും ബാലജന സഖ്യ രൂപീകരണവും നടന്നു. ലോൺട്രി കമ്മ്യൂണിറ്റി ഹാളിൽ വച്ച് നടന്ന പരിപാടി പി.ഒ റോയി (Dysp അസി: കമാന്റ് ഓഫീസർ ) ഉത്ഘാടനം ചെയ്തു. തുടർന്ന് ലഹരി വിരുദ്ധ സന്ദേശവും പ്രതിജ്ഞയും നടന്നു. സൈമ ക്ലബ്ബ് പ്രസിഡണ്ട് പി. സജീവ് അദ്ധ്യക്ഷത വഹിച്ചു. ലഹരി വിരുദ്ധ റാലി ലോൺട്രി കന്നി മന ആശ്രമം അദ്ധ്യക്ഷൻ സാധു ദൈവ ദാസൻ പുണ്യാളൻ ഫ്ലാഗ് ഓഫ് ചെയ്തു.
എം. മോനച്ചൻ, എ. മനുവേൽ , റീജ ഷാജി , പി. വിനോദ് വർഗീസ്, അനിറ്റ സ്റ്റാലിൻ , രാജി മോൾ , സിജി,.റ്റി മിന്റു എന്നിവർ പ്രസംഗിച്ചു. ഹരിത കർമ്മ സേനാംഗങ്ങളുടെ മാലിന്യ മുക്ത നവകേരളം മഹാശുചിത്വ യജ്ഞ ബോധവൽക്കരണ സന്ദേശവും റാലിയിൽ അണിനിരന്നു.പഞ്ചായത്തിൽ മികച്ച ക്ഷീര കർഷകയായി തെരഞ്ഞെടുക്കപ്പെട്ട രാധിക അശോകനെ യോഗത്തിൽ ആദരിച്ചു.ലഹരി വിരുദ്ധ സന്ദേശവും പ്രതിഞ്ജയും അംഗങ്ങൾ എടുത്തു. ക്ലബ്ബിന്റെ നേതൃത്വത്തിൽ ബാലജനസഖ്യ രൂപീകരണവും നടന്നു.