കട്ടപ്പന സ്വദേശിയുടെ ബൈക്കിനുളളിൽ പാമ്പ്
കട്ടപ്പന 20 ഏക്കർ സ്വദേശിയായ ജയ്സന്റെ ബൈക്കിലാണ് പാമ്പ് കയറിക്കൂടിയത്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരുന്ന വഴി ബൈക്കിന്റെ മുൻഭാഗത്തുനിന്ന് എന്തോ തിളങ്ങുന്നത് പോലെ ജയ്‌സിന് തോന്നി .തുടർന്ന് നടത്തിയ പരിശോധനയിലാണ് പാമ്പ് ബൈക്കിൽ കയറി കൂടിയ കാര്യം അറിയുന്നത്. ഉടൻതന്നെ കട്ടപ്പനയിലെ പാമ്പ് പിടുത്ത വിദഗ്ധൻ ഷുക്കൂറിനെ വിവരം അറിയിക്കുകയും അദ്ദേഹം സ്ഥലത്തെത്തി പാമ്പിനെ പിടികൂടി കട്ടപ്പന വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് കൈമാറി

