ചിന്നക്കനാൽ പഞ്ചായത്ത് ഭരണം തിരിച്ചുപിടിച്ച് എൽഡിഎഫ്
ചിന്നക്കനാൽ പഞ്ചായത്ത് ഭരണം തിരിച്ചുപിടിച്ച് എൽഡിഎഫ്.സിപിഐ അംഗം എൻ എം ശ്രീകുമാർ പഞ്ചായത്ത് പ്രസിഡൻ്റ് ആയി തിരഞ്ഞെടുക്കപ്പെട്ടു.യുഡിഎഫിനെതിരെ എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയം പാസായതോടെയാണ് വീണ്ടും പ്രസിഡണ്ട് തെരഞ്ഞെടുപ്പ് നടന്നത്.ഉച്ചയ്ക്കു ശേഷം വൈസ് പ്രസിഡണ്ട് തെരഞ്ഞെടുപ്പ് നടക്കും.

