നെടുങ്കണ്ടത്ത് പടുതാകുളത്തിൽ വീണ കാട്ടു പന്നിയെ വെടിവെച്ച് കൊന്നു
നെടുംകണ്ടം വട്ടപ്പാറ പനച്ചിക്കൽ ബാബുവിന്റെ കൃഷിയിടത്തിലെ പടുതകുളത്തിലാണ് പന്നി വീണത്. ഗ്രാമ പഞ്ചായത്ത് അനുമതി നൽകിയതിനെ തുടർന്ന് ലൈസൻസുള്ള തോക്ക് ഉടമസ്ഥൻ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ വെടി വച്ചു.ഏതാനും നാളുകളായി നെടുങ്കണ്ടം വട്ടപ്പാറ മേഖലയിൽ കാട്ടു പന്നി ശല്യം രൂക്ഷമാണെന്ന് നാട്ടുകാർ പറഞ്ഞു.



