കെ.ജി ജോർജ് അനുസ്മരണം കട്ടപ്പനയിൽ നടത്തി
പുരോഗമന കലാസാഹിത്യ സംഘത്തിൻ്റെ നേതൃത്വത്തിൽ വിഖ്യാത ചലച്ചിത്ര സംവിധായകൻ കെ.ജി ജോർജ് അനുസ്മരണം നടത്തി.
പ്രശസ്ത നോവലിസ്റ്റ് മാത്യു സണ്ണി കെ അനുസ്മരണ പ്രഭാഷണം നടത്തി.കെ.എ.മണി അധ്യക്ഷനായിരുന്നു. പുരോഗമന കലാസാഹിത്യ സംഘം ജില്ലാ പ്രസിഡൻ്റ് സുഗതൻ കരുവാറ്റ, തോമസ് ജോസഫ്, റ്റി.കെ.വാസു, ആർ. മുരളീധരൻ , മാത്യു നെല്ലിപ്പുഴ,അജിമോൻ ബാബു തുടങ്ങിയവർ സംസാരിച്ചു.



