കാർഷിക വായ്പകൾ കടാശ്വാസത്തിന് പരിഗണിക്കുന്നതിന് സർക്കാർ ഉത്തരവ്; കർഷക കടാശ്വാസത്തിന് ഡിസംബർ 31 വരെ അപേക്ഷിക്കാം

Sep 23, 2023 - 15:05
 0
കാർഷിക വായ്പകൾ കടാശ്വാസത്തിന് പരിഗണിക്കുന്നതിന് സർക്കാർ ഉത്തരവ്; കർഷക കടാശ്വാസത്തിന് ഡിസംബർ 31 വരെ അപേക്ഷിക്കാം
This is the title of the web page

ഇടുക്കി,വയനാട്  ജില്ലകളിലെ കർഷകർ 31-08-2020 വരെയും മറ്റു 12 ജില്ലകളിലെ കർഷകർ 31-03-2016 വരെയും എടുത്ത കാർഷിക വായ്പകൾ കടാശ്വാസത്തിന് പരിഗണിക്കുന്നതിന് സർക്കാർ ഉത്തരവായി കടാശ്വാസത്തിനുള്ള വ്യക്തിഗത അപേക്ഷകൾ കർഷക കടാശ്വാസ കമ്മീഷനിൽ 2023 ഡിസംബർ 31 വരെ സ്വീകരിക്കും. അപേക്ഷകൾ നിർദ്ദിഷ്ട “സി” ഫോറത്തിൽ ഫോൺ നമ്പർ അടക്കം പൂരിപ്പിച്ച് ഡിസംബർ 31നകം കർഷക കടാശ്വാസ കമമീഷനിൽ നേരിട്ടോ തപാൽ മുഖേനയോ സമർപ്പിക്കാം.
റേഷൻ കാർഡിന്റെ പകർപ്പ്, വരുമാനം തെളിയിക്കുന്നതിനു വില്ലേജ് ഓഫീസറുടെ സാക്ഷ്യപത്രത്തിന്റെ അസൽ, അപേക്ഷകൻ കർഷകനാണെന്ന് തെളിയിക്കുന്ന കൃഷി ഓഫീസറുടെ സാക്ഷ്യപത്രം (അസൽ) അല്ലെങ്കിൽ കർഷക തൊഴിലാളി ആണെന്ന് തെളിയിക്കുന്ന കർഷക തൊഴിലാളി ക്ഷേമനിധി പാസ് ബുക്ക് / ഐഡി പകർപ്പ്, ഉടമസ്ഥാവകാശമുള്ള കൃഷി ഭൂമി എത്രയെന്ന് തെളിയിക്കുന്നതിനായി വസ്തുവിന്റെ കരം തീർത്ത രസീതിന്റെ പകർപ്പ് അല്ലെങ്കിൽ പാട്ട കരാറിന്റെ പകർപ്പ്, വായ്പ നിലനിൽക്കുന്ന ബാങ്ക് പാസ് ബുക്കിന്റെ പകർപ്പ് (ഒന്നിലധികം വായ്പ എടുത്തിട്ടുണ്ടെങ്കിൽ ആയത് അപേക്ഷയിൽ ബാങ്കുകളുടെ വിശദാംശം സഹിതം വ്യക്തമായി രേഖപ്പെടുത്തേണ്ടതാണ്) എന്നിവ അപേക്ഷയ്ക്കൊപ്പം ഉള്ളടക്കം ചെയ്യണം.സംസ്ഥാന സർക്കാരിന്റെ കാർഷിക കടാശ്വാസം കർഷക കടാശ്വാസ കമ്മീഷനിലൂടെ മുമ്പ് ലഭിച്ചിട്ടുള്ളവർ വീണ്ടും അപേക്ഷിക്കുവാൻ പാടില്ല.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

നിലവിൽ സംസ്ഥാനത്തെ  സഹകരണ ബാങ്കുകൾ മാത്രമാണ് സർക്കാരിന്റെ കടാശ്വാസ പദ്ധതിയുമായി സഹകരിക്കുന്നത്. അതിനാൽ മറ്റ് ബാങ്കുകളിലെ വായ്പാകുടിശികയിന്മേൽ അപേക്ഷ സ്വീകരിക്കില്ല.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow