വണ്ടിപ്പെരിയാറിൽ  കടുവയെ കണ്ട് ഭയന്ന് ഓടിയ എസ്റ്റേറ്റ് സൂപ്പർവൈസർ കുഴഞ്ഞ് വീണു

പട്ടുമല ദേവാലയ സ്ഥലത്തെ സൂപ്പർവൈസർ തങ്കരാജാണ് കടുവയെ കണ്ട് കുഴഞ്ഞ് വീണത്. ഇദ്ദേഹത്തെ വണ്ടിപ്പെരിയാറിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Sep 19, 2023 - 13:56
 0
വണ്ടിപ്പെരിയാറിൽ  കടുവയെ കണ്ട് ഭയന്ന് ഓടിയ എസ്റ്റേറ്റ് സൂപ്പർവൈസർ കുഴഞ്ഞ് വീണു
This is the title of the web page

കഴിഞ്ഞ ദിവസം വണ്ടിപ്പെരിയാർ 56 ആം മൈലിന് സമീപം വാഹന യാത്രികർ കടുവയെ കണ്ടിരുന്നു. തുടർന്ന് വനപാലകർ സ്ഥലത്തെത്തി പ്രദേശത്ത് കടുവയുടെ സാന്നിധ്യമുള്ളതായി സ്ഥിരീകരിക്കുകയും ചെയ്തു.ഇതിന് സമീപ പ്രദേശത്താണ് കടുവയെ കണ്ട് ഭയന്ന് ഓടിയ എസ്റ്റേറ്റ് സൂപ്പർവൈസർ ദേഹാസ്വസ്ഥ്യത്തെ തുടർന്ന് കുഴഞ്ഞു വീണത്. 56 ആം മൈലിന് സമീപം പട്ടുമല ദേവാലയ എസ്റ്റേറ്റ്‌ വക സ്ഥലത്ത് ജോലി ചെയ്യുന്ന സൂപ്പർവൈസർ തങ്കരാജ് ആണ് കടുവയെ കണ്ട് ഭയന്നോടി കുഴഞ്ഞ് വീണത്.  

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

എസ്റ്റേറ്റ് വക സ്ഥലത്തെത്തിയ തങ്കരാജ് കടുവയെ കണ്ടതോടെ തൊഴിലാളികളോട് ജോലി നിർത്തി പോകുവാൻ പറഞ്ഞു. ഇതിന് ശേഷം  കയറ്റം ഓടിക്കയറുന്നതിനിടെയാണ് ദേഹാസ്വസ്ഥ്യമുണ്ടായി കുഴഞ്ഞ് വീണത്.തങ്കരാജിനെ കാണാതായതിനെ തുടർന്ന് തിരികെ എത്തിയ തൊഴിലാളികൾ പ്രദേശവാസികളെ വിവരമറിയിച്ചു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

തങ്കരാജിനെ വണ്ടിപ്പെരിയാറിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വനം വകുപ്പിന്റെയും നാട്ടുകാരുടെയും നേതൃത്വത്തിൽ കഴിഞ്ഞ ദിവസം പ്രദേശത്ത് തിരച്ചിൽ നടത്തിയിരുന്നെങ്കിലും കടുവയെ കണ്ടെത്തുവാൻ സാധിച്ചിരുന്നില്ല.  പ്രദേശത്ത് വീണ്ടും കടുവയെ കണ്ടതോടെ പ്രദേശവാസികൾ ഭീതിയിലാണ്.

What's Your Reaction?

like

dislike

love

funny

angry

sad

wow