അടിമാലി കൂമ്പൻപാറയ്ക്ക് സമീപം ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം.
അടിമാലി കൂമ്പൻപാറയ്ക്ക് സമീപം ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം.അടിമാലി ഗ്രാമപഞ്ചായത്തിന്റെ പൊതുശ്മശാനത്തിന് എതിർവശത്തുള്ള താഴ്ചയിലേക്കാണ് ജീപ്പ് മറിഞ്ഞത്. വളവ് തിരിയുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട ജീപ്പ് താഴ്ചയിലേക്ക് പോയെന്നാണ് കരുതപ്പെടുന്നത്.അപകടത്തിൽ വാഹനമോടിച്ചിരുന്ന അടിമാലി കരിങ്കുളം സ്വദേശി സോമന് പരിക്കേറ്റു.ഇദ്ദേഹത്തെ അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.



