ഭാരതീയ മസ്ദൂർ സംഘം ഏലപ്പാറ മേഖലാ സമ്മേളനവും വിശ്വകർമ്മ ജയന്തി ദേശീയ തൊഴിലാളി ദിന ആഘോഷവും നടന്നു
ബി.എം. എസ് ഏലപ്പാറ മേഖലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ വിശ്വകർമ്മ ജയന്തി ആഘോഷവും മേഖലാ സമ്മേളനം ഏലപ്പാറയിൽ നടന്നു. പ്രകടനമായി സമ്മേളന നഗരിയിൽ എത്തി പതാക ഉയർത്തിന് ശേഷം വ്യാപാര ഭവനിൽ ചേർന്ന സമ്മേളനം ബി എം എസ് ഇടുക്കി ജില്ലാ സെക്രടറി എസ്.ജി മഹേഷ് ഉത്ഘാടനം ചെയ്തു. പി.കെ. ബിനോയി അദ്ധ്യക്ഷത വഹിച്ചു തുടർന്ന് നടന്ന മേഖലാ സമ്മേളനത്തിൽ പി.കെ. ബിനോയി പ്രസിഡണ്ടും റ്റി.കെ ശിവദാസ് സെക്രട്ടറിയുമായ കമ്മറ്റിയെ തെരഞ്ഞെടുത്തു. ജില്ലാ വൈസ് പ്രസിഡന്റ് ബി. വിജയൻ , ജോ. സെക്രട്ടറി പി. മോഹനൻ, ജില്ലാ ട്രഷറർ പി ഭുവനേന്ദ്രൻ , ഓട്ടോ മസ്ദൂർ സംഘം ജില്ലാ സെക്രട്ടറി കെ.ആർ രാഹുൽ, പി.കെ വേലായുധൻ ,പി ജി മനോജ് എന്നിവർ സംസാരിച്ചു