അമ്മയേയും മകളേയും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി
കാസർകോട് ഉദുമയിൽ അമ്മയേയും മകളേയും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി.ഉദുമ സ്വദേശിനി റുബീന മകൾ
അനാന മറിയം (5) എന്നിവരെയാണ് വീടിന് സമീപത്തെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം.കുടുംബം സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്നതായി നാട്ടുകാർ പറഞ്ഞു.കളനാട് അരമങ്ങാനം സ്വദേശിയും പ്രവാസിയുമായ താജുദ്ദീന്റെ ഭാര്യയാണ് മരിച്ച റുബീന.കളനാട് ഹൈദ്രോസ് ജമാഅത്തിൽ ട്യൂഷൻ ടീച്ചറാണ് മരിച്ച റുബീന.

