ഇടുക്കി പന്നിയാർകുട്ടിയിൽ പള്ളിക്ക് സമീപം കണ്ട അജ്ഞാത മൃതദേഹം തിരിച്ചറിഞ്ഞു; മൃതദേഹം മുനിയറകുന്ന് സ്വദേശിയുടേത്
രാജാക്കാട് പന്നിയാർകുട്ടി പള്ളിക്ക് സമീപം അജ്ഞാത മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ ആളെ തിരിച്ചറിഞ്ഞു. മുനിയറകുന്ന് മാളിയേക്കൽ പുരുഷോത്തമൻ(58)ആണ് മരിച്ചത്.ബന്ധുക്കൾ എത്തി മൃതദേഹം തിരിച്ചറിഞ്ഞു.കഴിഞ്ഞ ചൊവ്വാഴ്ച പന്നിയാർകുട്ടി പള്ളിക്ക് സമീപമാണ് രണ്ടു മാസത്തോളം പഴക്കമുള്ള അസ്ഥികൂടം കണ്ടെത്തിയത്.രാജാക്കാടുള്ള ഇയാളുടെ സഹോദരിയുടെ വീട്ടിൽ താമസിക്കുന്നതിനിടെ കാണാതാവുകയും അപസ്മാര രോഗബാധിതനായിരുന്നുവെന്നും രാജാക്കാട് പോലീസ് പറഞ്ഞു.കഴിഞ്ഞ ജൂലൈയിൽ കാണാതായതിനെ തുടർന്ന് അന്വേഷിച്ചെങ്കിലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.